റിയാദ്: മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയ സാങ്കേതിക അധ്യായം കുറിക്കുന്ന ആദ്യ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സിനിമയായ 'വാഗ്ദത്തഭൂമി'യുടെ പോസ്റ്റർ പ്രകാശനം കേരള സംസ്ഥാന മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരത്ത് നിർവഹിച്ചു. റിയാദിൽ പ്രവാസിയായ വ്യവസായി ഷാജു വാലപ്പനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സംവിധായകനും കാർട്ടൂണിസ്റ്റുമായ സിദ്ദിക്ക് പറവൂരാണ് സിനിമ സംവിധാനം ചെയ്യുന്നത്.
മലയാള ചലച്ചിത്രരംഗത്ത് എ.ഐ സാങ്കേതികവിദ്യയുടെ സാധ്യതകൾ സൃഷ്ടിപരമായി ഉപയോഗിക്കുന്ന വ്യത്യസ്തമായൊരു സിനിമാ പരീക്ഷണമാണ് ‘വാഗ്ദത്തഭൂമി’. പരമ്പരാഗത ചലച്ചിത്രഭാഷയും നവീന എ.ഐ സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച് മനുഷ്യബന്ധങ്ങളും സാമൂഹിക യാഥാർത്ഥ്യങ്ങളുമാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
കേരളത്തിലെ മലയോര ജീവിത പശ്ചാത്തലത്തിൽ ഭൂമിയോടും ഓർമകളോടും വേരുകളോടുമുള്ള മനുഷ്യെൻറ ആത്മബന്ധമാണ് സിനിമയുടെ പ്രധാന പ്രമേയം. പുതിയ തലമുറയുടെ വിദേശ കുടിയേറ്റവും, പൂർവികരുടെ ഓർമകൾ നിറഞ്ഞ ജന്മനാടുമായുള്ള ബന്ധവും, പ്രകൃതിയോടുള്ള മനുഷ്യെൻറ ഉത്തരവാദിത്വവും ഈ ചിത്രം ഗൗരവമായി ചർച്ച ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.