മോഷണം പോയ ട്രക്ക്
റിയാദ്: റിയാദ് മൻഫുഅയിൽ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന പുതിയ കൊമേഴ്‌സ്യൽ ട്രക്ക് (ഡൈന) മോഷണം പോയി. ഒരു സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള, വി.ടി.എ 8974 രജിസ്‌ട്രേഷൻ നമ്പറിലുള്ള വെളുത്ത നിറത്തിലുള്ള ‘ഇസുസു 2025’ മോഡൽ ട്രക്കാണ് നഷ്ടപ്പെട്ടതെന്ന് കമ്പനി അധികൃതർ അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന വാഹനം, വെള്ളിയാഴ്ച വൈകുന്നേരത്തോടെ എടുക്കാനായി ഡ്രൈവർ എത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ, വെള്ളിയാഴ്ച രാവിലെയാണ് സംഭവസ്ഥലത്തുനിന്ന് വാഹനം നഷ്ടപ്പെട്ടതെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കമ്പനി ഈ പുതിയ വാഹനം നിരത്തിലിറക്കാനായി പുറത്തെടുത്തത്. സംഭവത്തെക്കുറിച്ച് ഉടനടി കമ്പനി അധികൃതർ പൊലീസിൽ വിവരമറിയിക്കുകയും പൊലീസിൽ പരാതി രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. കാണാതായ വാഹനത്തെക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നവർ 0570893736 എന്ന കമ്പനിയുടെ നമ്പറിൽ ബന്ധപ്പെട്ട് അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.