ഐ.സി.എഫ് ദമ്മാം റീജ്യൻ സംഘടിപ്പിച്ച ‘വേക്കപ്പ് 2026’-ൽ ജനറൽ സെക്രട്ടറി അബ്ബാസ് തെന്നല പദ്ധതി അവതരണം നടത്തുന്നു
ദമ്മാം: കേരള സംസ്ഥാന സർക്കാർ ലഹരിക്കെതിരെ നടത്തുന്ന ‘ഓപറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്’ പദ്ധതിക്ക് ഐ.സി.എഫ് ദമ്മാം റീജ്യൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വ്യക്തി മുതൽ കുടുംബം, സമൂഹം, രാഷ്ട്രം, ലോകത്താകമാനം നാശം വിതക്കുന്ന മഹാവിപത്താണ് ലഹരി-മയക്കുമരുന്ന്.
നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാർഥികളെപ്പോലും ഗ്രസിച്ചുകൊണ്ടിരിക്കുന്ന മഹാമാരിയായ ലഹരിക്കെതിരെ സമൂഹം ഒന്നിക്കണമെന്നും, ലഹരിക്കെതിരെ കേരള സംസ്ഥാന സർക്കാരും മറ്റും നടത്തുന്ന എല്ലാ പദ്ധതികൾക്കും സമൂഹത്തിെൻറ എല്ലാ തുറകളിൽനിന്നും പിന്തുണ നൽകേണ്ടതുണ്ടെന്നും ‘വേക്കപ്പ് ക്യാമ്പ്’ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സഅഫറാൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് റീജ്യൻ ഫൈനാൻസ് സെക്രട്ടറി സാക്കിർ മാന്നാർ ഉദ്ഘാടനം ചെയ്തു. ലോക കേരളസഭ അംഗവും റീജ്യൻ പ്രസിഡൻറുമായ അഹമ്മദ് നിസാമി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് ഇൻറർനാഷനൽ സെക്രട്ടറി സാലിം പാലച്ചിറ, നാഷനൽ സെക്രട്ടറി അഷ്റഫ് കരുവൻപൊയിൽ എന്നിവർ സംസാരിച്ചു.
2027 ജനുവരി 28 മുതൽ 31 വരെ മലപ്പുറം വാദി ഹറമൈനിൽ വെച്ച് നടക്കുന്ന സമസ്ത സെൻറിനറി ആഘോഷങ്ങളുടെ ഭാഗമായുള്ള വിവിധ പദ്ധതികളുടെ പ്രഖ്യാപനം റീജ്യൻ സെക്രട്ടറി അബ്ബാസ് തെന്നല നിർവഹിച്ചു. ചാപ്റ്റർ സെക്രട്ടറി റാഷിദ് കോഴിക്കോട്, പി.കെ. അഹമ്മദ്, ഹർഷദ് എടയന്നൂർ, ഖാദർ സഅദി കൊറ്റുമ്പ, ഇ.എം. അഷ്‌റഫ്, അബ്ദുല്ലാഹ് കാന്തപുരം എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
റീജ്യൻ പി.ആർ ആൻഡ് മീഡിയ സെക്രട്ടറി മുസ്തഫ മുക്കൂട് ലഹരിവിരുദ്ധ പ്രമേയം അവതരിപ്പിച്ചു. ഓർഗനൈസേഷൻ സെക്രട്ടറി മുനീർ തോട്ടട സ്വാഗതവും അഡ്മിൻ സെക്രട്ടറി എൻ.എച്ച്. ജാഫർ സാദിഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.