കേരള പ്രീമിയർ ലീഗ് ടൂർണമെൻറ് ട്രോഫി പ്രകാശന ചടങ്ങിൽനിന്ന്
റിയാദ്: ആഷസ് ക്രിക്കറ്റ് ക്ലബ് റിയാദ് സംഘടിപ്പിക്കുന്ന ഒന്നാമത് സൈൻമാക്സ് കേരള പ്രീമിയർ ലീഗ് ടൂർണമെൻറ് ട്രോഫികൾ പ്രകാശനം ചെയ്തു.
10 ടീമുകൾ ജില്ലാടിസ്ഥാനത്തിലാണ് ടൂർണമെൻറിൽ പങ്കെടുക്കുന്നത്. ടൂർണമെൻറ് റിയാദ് എക്സിറ്റ് 18ലെ കെ.സി.എ, എം.സി.എ, ടെക്സ ഫ്ലഡ്ലിറ്റ് സ്റ്റേഡിയങ്ങളിൽ ഈ മാസം 14, 15 തീയതികളിൽ പകലും രാത്രിയുമായി നടക്കും. അഞ്ചു ടീമുകളുള്ള രണ്ടു ഗ്രൂപ്പുകളിലായി ലീഗ് അടിസ്ഥാനത്തിലാണ് ടീമുകൾ ഏറ്റുമുട്ടുക.
സൈൻമാക്സ് മാനേജിങ് പാർട്ണർ ഹബീബ് അബൂബക്കർ കാൻറീൻ ഇന്ത്യൻ റസ്റ്റാറൻറ് ചീഫ് ഷെഫ് വിപിൻ എന്നിവർ ചേർന്ന് ഒന്നാം സ്ഥാനക്കാർക്കുള്ള ട്രോഫി പ്രകാശനം ചെയ്തു. രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫിയും വ്യക്തിഗത മികവ് പുലർത്തുന്നവർക്കുള്ള ട്രോഫികളും എം.കെ. ഫുഡ് എം.ഡി റഹ്മാൻ മുനമ്പത്ത്, ദന ട്രേഡിങ്ങ് കമ്പനി പ്രതിനിധി നിസാർ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. കെ.സി.എ പ്രസിഡൻറ് ഷാബിൻ ജോർജ്, കെ.സി.എ ഗ്രൗണ്ട് ഇൻചാർജ് നജീം അയ്യൂബ് എന്നിവർ സംസാരിച്ചു.
ടൂർണമെൻറ് ഫിക്സ്ചർ കുമാർ സെൽവെൻറ നേതൃത്വത്തിൽ പുറത്തിറക്കി. ടീമുകൾക്കുള്ള ജഴ്സികൾ ഫഹദ് മുഹമ്മദ്, സുബൈർ സിൽവർസ്റ്റാർ, രഞ്ജിത്ത് അനസ്, സമീർ ഐലീഡ്, അഷ്റഫ് കാൻറീൻ റസ്റ്റാറൻറ്, റഹ്മാൻ മുനമ്പത്, നിസാർ തുടങ്ങിയവർ ചേർന്ന് ടീം ക്യാപ്റ്റന്മാർക്ക് കൈമാറി.
ഗ്രൂപ് എയിൽ ഇഹാൻ അൽ-അറേബ്യ ട്രിവാൻഡ്രം, ഗ്ലോബ്വിൻ മലപ്പുറം, സൂപ്പർ സ്ട്രൈക്കേഴ്സ് തൃശൂർ, കാലിക്കറ്റ് ഇലവൻ കോഴിക്കോട്, ഹാട്രിക് പത്തനംതിട്ട എന്നീ ടീമുകളും ഗ്രൂപ്പ് ബിയിൽ കൊച്ചിൻ വാരിയഴ്സ്, ആഷസ് കൊല്ലം, കിയോസ് കണ്ണൂർ, ഫോർട്ട് ബോയ്സ് ട്രിവാൻഡ്രം, കെ.എൽ 14 കാസർകോട് എന്നീ ടീമുകളും പരസ്പരം മത്സരിക്കും.
ഗ്രൂപ് എയിലെ ഒന്നാം സ്ഥാനക്കാർ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരുമായും ഗ്രൂപ് ബിയിലെ ഒന്നാം സ്ഥാനക്കാർ ഗ്രൂപ് എയിലെ രണ്ടാം സ്ഥാനക്കാരുമായും ഈ മാസം 15ന് വൈകീട്ട് നടക്കുന്ന സെമിഫൈനലിൽ ടെക്സ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ മത്സരിക്കും. ഫൈനലും അന്ന് തന്നെ നടക്കും.
പ്രകാശന ചടങ്ങിൽ ടൂർണമെൻറ് കമ്മിറ്റി മെംബർ ഫഹദ് മുഹമ്മദ് സ്വാഗതവും കൺവീനർ ഹുസൈൻ അലി നന്ദിയും പറഞ്ഞു. എം.പി. ഷഹ്ദാൻ പരിപാടിയുടെ അവതാരകനായി. ഷജിൽ സാങ്കേതിക വിഭാഗത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.