ചൈന-സൗദി: 2800 കോടി ഡോളറി​െൻറ സാമ്പത്തിക സഹകരണ കരാർ

ജിദ്ദ: സൗദി അറേബ്യയും ചൈനയും തമ്മിൽ 2800 കോടി ഡോളറി​​െൻറ സാമ്പത്തിക സഹകരണ കരാറുകളിൽ ഒപ്പുവെച്ചു. കിരീടാവകാശി മുഹമ്മദ്​ ബിൻ സൽമാ​​െൻറ ചൈന സന്ദർശനത്തോടനുബന്ധിച്ച്​ നടന്ന നിക്ഷേപകസമ്മേളനത്തിൽ 35 കരാറുകളാണ്​ പിറന്നത്​. ന ാല്​ ചൈനീസ്​ കമ്പനികൾക്ക്​ സൗദി അറേബ്യയിൽ പ്രവർത്തിക്കാനുള്ള ലൈസൻസും അനുവദിച്ചു. 28 ശതകോടി റിയാലി​േൻറതാണ്​ 35 ഉഭയകക്ഷി കരാറുകൾ. രാഷ്​ട്രീയ-സാമ്പത്തിക-സാമൂഹിക സാംസ്​കാരിക മേഖലകളിലെ സഹകരണം ശക്​തിപ്പെടുത്തുന്നതാണ്​ കരാറുകൾ. അരാംകോ പത്ത്​ ബില്യ​​െൻറ കരാർ ഒപ്പുവെച്ചു​.
ചൈനക്കാർക്ക്​ ബിസിനസ്​ വിസക്ക്​ 24 മണിക്കുറിനകം നടപടികൾ പൂർത്തിയാക്കി അനുമതി നൽകാൻ കിരീടാവകാശി ഉത്തരവിട്ടു.

സൗദിക്കും ചൈനക്കുമിടയിൽ ഭാവിയിൽ വലിയ അവസരങ്ങളാണുള്ളതെന്ന്​ കിരീടാവകാശി മുഹമ്മദ്​ ബിൻ സൽമാൻ പറഞ്ഞു. ഇരു രാജ്യങ്ങൾക്കുമിടയിലെ വ്യാപാര മേഖലയിൽ കഴിഞ്ഞ വർഷം 32 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്​. സുരക്ഷാ സൈനിക മേഖലയിലും ഇരു രാഷ്​ട്രങ്ങൾക്കിടയിലെ ബന്ധം ശക്​തമാണ്​. സൗദി ^ചൈന ബന്ധത്തിന്​ ചരിത്രത്തോളം പഴക്കമുണ്ടെന്ന്​ പ്രസിഡൻറ്​ ഷി ജിൻപിങുമായുള്ള കൂടിക്കാഴ്​ചയിൽ കിരീടാവകാശി പറഞ്ഞു. അതേ സമയം തന്ത്രപ്രധാനമേഖലയിൽ സൗദിയുമായി സഹകരിക്കാനുള്ള ചൈനയുടെ താൽപര്യം പ്രസിഡൻറ്​ ഷി ജിൻപിങ്​ ഉൗന്നിപ്പറഞ്ഞു.
അന്താരാഷ്​ട്ര, മേഖല തലങ്ങളിലുള്ള വിഷയങ്ങളിൽ സൗദി^ചൈന സഹകരണം ഉ​ണ്ടെന്നും ചൈനീസ്​ പ്രധാനമന്ത്രി പറഞ്ഞു.വെള്ളിയാഴ്​ച രാവിലെ നടന്ന ചൈന സൗദി സഹകരണ ഫോറത്തിൽ കിരീടാവകാശി അധ്യക്ഷത വഹിച്ചു. പെ​േ​ട്രാളിയം മേഖലയിലെ 12 കരാറുകൾ ഇൗ യോഗത്തിലാണ്​ രൂപപ്പെട്ടത്​. ചൈനക്ക്​ ക്രൂഡോയിൽ നൽകുന്ന പ്രധാന രാജ്യമാണ്​ സൗദി.

Tags:    
News Summary - china saudi-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.