ജിദ്ദ ശറഫിയ ഇമാം ബുഖാരി ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച പാരന്റിങ് പരിപാടിയിൽ നസീറുദ്ദീൻ ആലുങ്ങൽ സംസാരിക്കുന്നു
ജിദ്ദ: മൂല്യബോധമുള്ള ഒരു തലമുറയെ സൃഷ്ടിച്ചെടുക്കുക എന്നതിൽ വളരെ നിർണ്ണായക പങ്ക് വഹിക്കുന്നത് മാതാപിതാക്കളാണെന്ന് ഫാമിലി കൗൺസിലറും, ആശ്വാസ് കൗൺസലിങ് സെന്റർ ഡയറക്ടറുമായ നസിറുദ്ദീൻ ആലുങ്ങൽ പറഞ്ഞു. ജിദ്ദ ശറഫിയ ഇമാം ബുഖാരി ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച പാരന്റിങ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളിലുള്ള സ്വഭാവ വ്യതിയാനങ്ങളെ മനസ്സിലാക്കുകയും അതിനെ യഥാസമയങ്ങളിൽ നേർവഴിക്ക് തിരിച്ച് വിടുകയും ചെയ്യേണ്ടതുണ്ട്. വീട്ടകങ്ങളിൽ നടക്കുന്ന മൂല്യവത്തായ ചർച്ചകൾ കുട്ടികളിൽ ബൗദ്ധിക വളർച്ച കൈവരിക്കാൻ കാരണമാവും. ദൈവിക ബോധമുള്ള മാതൃകാ പ്രതിനിധികളായി മക്കൾ മാറുമ്പോഴാണ് യഥാർഥ പാരന്റിങ് സാധ്യമാവൂവെന്നും നസിറുദ്ദീൻ ആലുങ്ങൽ അഭിപ്രായപ്പെട്ടു. പ്രിൻസിപ്പൽ കെ.എം അനീസ് അധ്യക്ഷത വഹിച്ചു. പി.ടി.എ എക്സിക്യൂട്ടീവ് അംഗം ഷാനവാസ്, നസിറുദ്ദീൻ ആലുങ്ങലിന് ഉപഹാരം നൽകി ആദരിച്ചു. പി. അബ്ദുൽ സലാം, നൗഷാദ് നിടോളി എന്നിവർ പരിപാടി നിയ്രന്തിച്ചു. മുഹ്സിന നജ്മുദ്ദീൻ നന്ദി പറഞ്ഞു. നാജിദ് സക്കരിയ്യ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.