Posted On
date_range Updated On
date_range ജിദ്ദയിൽ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചു
ജിദ്ദ: ജിദ്ദയിൽ 15 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചു. മലപ്പുറം പെരിന്തൽമണ്ണ മണ്ണാർമല സ്വദേശി കൂളത്ത് ആരിഫിന്റെയും ഫർസാനയുടെയും മകൾ ഇവയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു ദാരുണമായ സംഭവം. സംഭവം നടന്ന ഉടൻ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരി: അയ ഫാത്തിമ. കെ.എം.സി.സി വെൽഫെയർ വിങ് കൺവീനർ മുഹമ്മദ് കുട്ടി പാണ്ടിക്കാടിന്റെ നേതൃത്വത്തിൽ മരണാനന്തര നടപടിക്രമങ്ങൾ നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.