ഹ​സ​ന്‍ ചെ​റൂ​പ്പ, മൂ​സ​ക്കു​ട്ടി, മു​ഹ​മ്മ​ദ് ഷാ​ഫി, ബാ​സി​ത്ത്

ചെ​റൂ​പ്പ ഗ​ള്‍ഫ് എ​ക്‌​സ്പാ​ട്രി​യെ​റ്റ്‌​സ് ഫോ​റം രൂ​പ​വ​ത്ക​രി​ച്ചു

ജി​ദ്ദ: ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ളി​ലെ ചെ​റൂ​പ്പ നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യി ‘ചെ​റൂ​പ്പ ഗ​ള്‍ഫ് എ​ക്‌​സ്പാ​ട്രി​യെ​റ്റ്‌​സ് ഫോ​റം’ നി​ല​വി​ല്‍ വ​ന്നു. ചെ​റൂ​പ്പ​ക്കാ​രാ​യ പ്ര​വാ​സി​ക​ളു​ടെ അ​ഭ്യു​ന്ന​തി​യും നാ​ടി​ന്റെ ഉ​ത്ക​ര്‍ഷ​വും ല​ക്ഷ്യ​മി​ട്ടു​ള്ള കൂ​ട്ടാ​യ്മ രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ല്‍ നാ​ടി​ന്റെ വി​ജ്ഞാ​ന വി​ള​ക്കാ​യി​രു​ന്ന പ്ര​ശ​സ്ത ബ​ഹു​ഭാ​ഷാ പ​ണ്ഡി​ത​നും അ​റ​ബിക് ക​വി​യു​മാ​യി​രു​ന്ന സി.​കെ. അ​ബു​ല്‍ഖൈ​ര്‍ മൗ​ല​വി​യു​ടെ അ​നു​സ്മ​ര​ണ​വും ന​ട​ന്നു. ഓ​ണ്‍ലൈ​ന്‍ സം​ഗ​മ​ത്തി​ല്‍ എ.​കെ. മൂ​സ​ക്കു​ട്ടി ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‘സൗ​ദി ഗ​സ​റ്റ്’ എ​ഡി​റ്റ​ര്‍ ഹ​സ​ന്‍ ചെ​റൂ​പ്പ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​പി. ഷാ​ന​വാ​സും എ.​എം. ഷു​ക്കൂ​റും അ​ബു​ല്‍ഖൈ​ര്‍ മൗ​ല​വി​യെ അ​നു​സ്മ​രി​ച്ചു സം​സാ​രി​ച്ചു.

പ്ര​വാ​സ​ത്തി​നി​ടെ വി​ട​പ​റ​ഞ്ഞു​പോ​യ ഖാ​ലി​ദ് പ​റ​യ​രു​തൊ​ടി​ക, വി.​കെ. അ​ഫ്‌​സ​ല്‍, സ​ലാം മാ​ട്ടി​ട​വ​ന എ​ന്നി​വ​രെ​യും പ​രി​പാ​ടി​യി​ൽ അ​നു​സ്മ​രി​ച്ചു. ചെ​റൂ​പ്പ​യി​ലെ ആ​ദ്യ പ്ര​വാ​സി​യാ​യ മാ​ങ്ങാ​ട്ടു​മേ​ത്ത​ല്‍ ഉ​ബൈ​ദ്, ഗ​ള്‍ഫ് കു​ടി​യേ​റ്റ​ത്തി​ന്റെ ആ​ദ്യ​പ​തി​റ്റാ​ണ്ടി​ല്‍ ഫു​ജൈ​റ​യി​ലേ​ക്ക് ന​ട​ത്തി​യ സാ​ഹ​സി​ക യാ​ത്ര​യു​ടെ​യും അ​തി​ജീ​വ​ന പോ​രാ​ട്ട​ത്തി​ന്റെ​യും തീ​ക്ഷ്ണാ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വെ​ച്ചു. മു​ഹ​മ്മ​ദ് ഷാ​ഫി എ.​എം കൂ​ട്ടാ​യ്മ​യു​ടെ ഉ​ദ്ദേ​ശ​ല​ക്ഷ്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു. എ​ക്‌​സി​ക്യൂ​ട്ടിവ് അം​ഗ​ങ്ങ​ളു​ടെ ക​ര​ടു പാ​ന​ല്‍ കെ.​എം. അ​സീ​സ് അ​വ​ത​രി​പ്പി​ച്ചു. കോ​യ പു​തി​യോ​ട്ടി​ല്‍ സ്വാ​ഗ​ത​വും അ​ലി അ​ക്ബ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.

കൂ​ട്ടാ​യ്മ​യു​ടെ ഭാ​ര​വാ​ഹി​ക​ള്‍: ഹ​സ​ന്‍ ചെ​റൂ​പ്പ (മു​ഖ്യ​ര​ക്ഷാ​ധി​കാ​രി), എം.​എം. റ​ഷീ​ദ് ഹാ​ജി, എം.​എം. റ​സാ​ഖ് ഹാ​ജി (ര​ക്ഷാ​ധി​കാ​രി​ക​ള്‍), എ.​കെ മൂ​സ​ക്കു​ട്ടി അ​ബു​ദബി (പ്ര​സി.), എ.​എം. മു​ഹ​മ്മ​ദ് ഷാ​ഫി ദോ​ഹ (ജ​ന. സെ​ക്ര.), ബാ​സി​ത്ത് ഹാ​യി​ല്‍ (ട്ര​ഷ.), ഉ​ബൈ​ദ് മാ​ങ്ങാ​ട്ട് മേ​ത്ത​ൽ, കോ​യ പു​തി​യോ​ട്ടി​ൽ (വൈ​സ് പ്ര​സി.), അ​ലി അ​ക്ബ​ര്‍, റ​സാ​ഖ് ചീ​ക്കി​ലോ​ട്ട്, കെ.​എം. അ​സീ​സ് (ജോ. ​സെ​ക്ര), ഉ​മ്മ​ർ ത്വാ​ഹാ (മീ​ഡി​യ, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ), ക​ൺ​ട്രി കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ: പി.​കെ. നാ​സ​ർ, അ​ബൂ​ബ​ക്ക​ർ നെ​ച്ചി​ക്കാ​ട്ട് (സൗ​ദി അ​റേ​ബ്യ), സാ​ബി​ത്ത് (യു.​എ.​ഇ), സി.​കെ. സ​ൽ​മാ​ൻ (ഖ​ത്ത​ർ), ഷി​ബി​ലി നെ​ച്ചി​ക്കാ​ട്ട് (ബ​ഹ്റൈ​ൻ), ഫാ​സി​ൽ പേ​ച്ച​ന​ങ്ങാ​ട്ട് (കു​വൈ​ത്ത്), എം.​കെ. ഷാ​ഫി (ഒ​മാ​ൻ).

Tags:    
News Summary - Cherupa Gulf Expatriates Forum Formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.