ചേളാരി സ്വദേശി ഹൃദയാഘാതം മൂലം യാംബുവിൽ നിര്യാതനായി

യാംബു: ഹൃദയാഘാതം മൂലം മലയാളി യാംബുവിൽ നിര്യാതനായി. മലപ്പുറം ചേളാരിക്കടുത്ത് മാതാപ്പുഴ ചെനക്കലങ്ങാടി സ്വദേശി മങ്ങാട്ട് ഹംസ (55)യാണ് നിര്യാതനായത്​. താമസസ്ഥലത്ത് ഞായറാഴ്‌ച ഉച്ചക്ക് ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ സുഹൃത്തുക്കൾ യാംബു ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഹൃദ്രോഗത്തിന്​ ചികിത്സയിലായിരുന്നു. 20 വര്‍ഷമായി സൗദിയില്‍ പ്രവാസിയായിരുന്ന ഇദ്ദേഹം ജിദ്ദയില്‍ സ്വന്തമായി വാച്ച് കട നടത്തുകയായിരുന്നു. യാംബുവിൽ എത്തിയിട്ട് മൂന്ന് വർഷമായി. ഒരു ഫർണീഷിങ് അപ്പാർട്ട്മ​െൻറിലായിരുന്നു ജോലി. മൃതദേഹം നാട്ടില്‍കൊണ്ടുപോയി സംസ്‌കരിക്കാനുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നു.

ഭാര്യ: റുബീന. മക്കള്‍: മുഹമ്മദ് നിഹാല്‍, നാസില്‍ ബീരാന്‍, ഫാത്തിമ ഹിബ. പിതാവ്: കുട്ടിവാവ ഹാജി. മാതാവ്: മലയില്‍ ഫാത്തിമ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ (ജിദ്ദ), ഷറഫുദ്ദീൻ (ദവാദ്മി ), ഹനീഫ, നജ്മുദ്ദീൻ, സക്കീന, നസീജ, സൈഫുന്നീസ.

Tags:    
News Summary - chelari native died in yanbu -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.