തൃശൂർ ചേലക്കര സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്: വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് പോകാൻ താമസസ്ഥലത്ത് തയാറെടുക്കുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു. തൃശൂർ ചേലക്കര തോഴുപാടം കുറുക്കൻമൂച്ചിക്കൽ വീട്ടിൽ അബ്ബാസ് (43) ആണ് നിര്യാതനായത്. കുഴഞ്ഞുവീണ അബ്ബാസിനെ സുഹൃത്തുക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് അൽ ഇമാൻ ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം. ഏതാനും വർഷങ്ങളായി റിയാദിലെ അൽ ഹിക്മ മെഡിക്കൽ കമ്പനി ജീവനക്കാരനായിരുന്നു.

പരേതനായ മുഹമ്മദാണ് പിതാവ്. മാതാവ്: നബീസ. ഭാര്യ: ആരിഫ. മക്കൾ: അദ്നാൻ, അഫ്നാൻ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. റിയാദ് സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരി, റിയാസ് തിരൂർക്കാട്, ഷൗകത്ത് പുൽപറ്റ, ലത്തീഫ് ഫറൂഖ്, അബ്ദുൽ സത്താർ എന്നിവരുടെ നേതൃത്വത്തിലാണ് തുടർനടപടികൾ പുരോഗമിക്കുന്നത്.

Tags:    
News Summary - A young man died after collapsing while getting ready at his residence.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.