Posted On
date_range Updated On
date_range പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന അബൂബക്കർ വളപ്പിലിന് യാത്രയയപ്പ് നൽകി
റിയാദ്: 35 വർഷത്തെ നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാ സാംസ്കാരിക വേദി അൽഖർജ് ഏരിയ സിറ്റി യൂനിറ്റ് അംഗം അബൂബക്കർ വളപ്പിലിന് യൂനിറ്റിെൻറ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. മലപ്പുറം പൊന്നാനി സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ 35 വർഷമായി അൽ ഖർജിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു. ഏരിയ ഓഫീസിൽ നടന്ന ചടങ്ങിൽ യൂനിറ്റ് പ്രസിഡൻറ് ജ്യോതിലാൽ ശൂരനാട് അധ്യക്ഷത വഹിച്ചു. യൂനിറ്റ് സെക്രട്ടറി അബ്ദുൽ കലാം, അബൂബക്കർ വളപ്പിലിന് ഉപഹാരം കൈമാറി.ഏരിയ സെക്രട്ടറി ഷബി അബ്ദുൽസലാം, രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ, ട്രഷറർ ജയൻ പെരുനാട്, ഏരിയ രക്ഷാധികാരി അംഗങ്ങളായ നാസർ പൊന്നാനി, ഗോപാലൻ, ഏരിയ ജോയിൻറ് സെക്രട്ടറി റഷീദലി, ജോയിൻറ് ട്രഷറർ മണികണ്ഠൻ ചേലക്കര എന്നിവർ സംസാരിച്ചു. അബ്ദുൽ കലാം സ്വാഗതവും അബൂബക്കർ വളപ്പിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.