ഇന്ത്യൻ കോൺസുൽ ജനറലിന് നിവേദനം നൽകി തബൂക്ക് കെ.എം.സി.സി

തബൂക്ക്: ഔദ്യോഗിക സന്ദർശനാർത്ഥം തബൂക്ക് ഗവർണ്ണറേറ്റിലെത്തിയ ജിദ്ദയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹ്മദ് ഖാൻ സൂരിക്ക് തബൂക്ക് കെ.എം.സി.സി നിവേദനം സമർപ്പിച്ചു.

നിലവിൽ സൗദിയിലെ ഇന്ത്യൻ പ്രവാസികൾ നേരിടുന്ന വിവിധ പ്രയാസങ്ങളും സാമ്പത്തിക ഞെരുക്കവും ഉൾപ്പെടെയുള്ള പൊതുവിഷയങ്ങൾ ഉന്നയിച്ചാണ് നിവേദനം കൈമാറിയത്.

മദീന റോഡിലെ വി.എൽ.എസ് അറീന ഓഡിറ്റോറിയത്തിൽ ഇന്ത്യൻ കമ്യൂണിറ്റി ഇൻ തബൂക്ക് (ഐ.സി.ടി) സംഘടിപ്പിച്ച ‘മർഹബ തബൂക്ക്’ ചടങ്ങിൽ വെച്ചായിരുന്നു നിവേദനം നൽകിയത്. കെ.എം.സി.സി നേതാക്കളായ ഫസൽ എടപ്പറ്റ, സാലി പട്ടിക്കാട്, സക്കീർ മണ്ണാർമല, കാദർ ഇരിട്ടി, ഇസ്മാഈൽ പുള്ളാട്ട് എന്നിവർ ചേർന്നാണ് കോൺസുൽ ജനറലിന് നിവേദനം സമർപ്പിച്ചത്.

Tags:    
News Summary - A petition was submitted to the Indian Consul General.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.