ചെക്​പോയിൻറ്​ വെടി​െവപ്പ്​; പരിക്കേറ്റവരെ  ഗവർണർ സന്ദർ​ശിച്ചു

അബ്​ഹ: അസീറിൽ ചെക്​പോയിൻറിലുണ്ടായ ​െവടിവെപ്പിൽ പരിക്കേറ്റ്​ ചികിത്സയിൽ കഴിയുന്ന പൊലീസുകാരെ മേഖല ഗവർണർ സന്ദർശിച്ചു. അസീർ മർക്കസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അലി ഫാഇസ്​ സഹ്​മഇ, അബ്​ദുല്ല അൽശഹ്​രി എന്നിവരെയാണ്​ ഗവർണർ സന്ദർശിച്ചത്​.  കഴിഞ്ഞ വ്യാഴം രാത്രിയാണ് ബരീഖിനും മുജാറദക്കുമിടയിലെ ചെക്ക്​പോയിൻറിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക്​ നേരെ ആയുധധാരികൾ വെടിയുതിർത്തത്​​. സംഭവത്തിൽ നാല്​ പേർ മരിക്കുകയും നാല്​ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു.  അക്രമത്തിന്​ ശേഷം സ്​ഥലത്ത്​ നിന്ന്​ രക്ഷപ്പെട്ട ആയുധധാരിക​െള പൊലീസ്​ സംഘം ​പിന്തുടർന്നു പിടികൂടി. രണ്ടുപേരെ അറസ്​റ്റ്​ ചെയ്​തു. പൊലീസുമായുള്ള വെടിവെപ്പിൽ മൂന്നാമൻ കൊല്ലപ്പെട്ടു. 

Tags:    
News Summary - checkpoint attack-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.