ജിദ്ദ: ആഴ്ചകൾക്ക് മുമ്പ് തെക്കൻ സൗദിയിൽ ചെക്പോയിൻറ് ആക്രമിച്ച സംഭവത്തിലെ പ്രതി സുരക്ഷാസേനയുടെ വെടിയേറ്റ് മരിച്ചു.
നാലുസുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട സംഘത്തിലെ രണ്ടുപേരെ പിന്നീട് പിടികൂടിയിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഒരാൾ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയും ചെയ്തു.
ഇവർക്കൊപ്പമുണ്ടായിരുന്ന നാലാമനാണ് ഇപ്പോൾ കൊല്ലപ്പെട്ട ഖാലിദ് അശ്ശഹ്രി. ശനിയാഴ്ച രാത്രി നമാസ് മേഖലയിലെ അൽഉഹ്ദ ഗ്രാമത്തിലാണ് ഇയാളെ പൊലീസ് വളഞ്ഞത്. കീഴടങ്ങാൻ ആവശ്യപ്പെെട്ടങ്കിലും കൂട്ടാക്കിയില്ല. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റു. പിന്നീട് ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.