സൗദിയിൽ മഴക്കും ഇടിമിന്നലിനും സാധ്യത

യാംബു: വ്യാഴാഴ്ച വരെ സൗദിയുടെ വിവിധ പ്രദേശങ്ങളിൽ മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിയാദ്, കിഴക്കൻ അതിർത്തി പ്രദേശങ്ങൾ, ഖസീം, ഹാഇൽ, മക്ക, അസീർ, അൽബാഹ, ജീസാൻ എന്നീ പ്രദേശങ്ങളിൽ മിതമായതോ സാമാന്യം കനത്തതോ ആയ മഴക്ക് സാധ്യതയെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.

മഴ പെയ്യുന്നതോടൊപ്പം ചില പ്രദേശങ്ങളിൽ പൊടിക്കാറ്റ് പ്രകടമാകുകയും ദൃശ്യപരത കുറയുന്ന അന്തരീക്ഷമായിരിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

മക്ക, മദീന, ഖുൻഫുദ, അൽലൈത്ത്, അർദിയാത്ത്, ത്വാഇഫ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ തിങ്കളാഴ്ച മുതൽ ശക്തമായ മഴയുണ്ടാകാൻ സാധ്യതയുള്ളതായി കേന്ദ്രം പ്രവചിച്ചു.

റിയാദ് പ്രവിശ്യയിലെ മജ്മഅ, സുൽഫി, ശഖ്റ, റുമാഅ്, ദവാദ്മി, അൽ ഖുവൈയ്യ എന്നിവിടങ്ങളിലും ഖസീമിലെ ബുറൈദ, ഉനൈസ എന്നിവിടങ്ങളിലും മഴ പെയ്യും. അസീറിലെ അബഹ, ഖമീസ് മുശൈത്ത്, അൽ നമാസ്, മഹാഇൽ തുടങ്ങിയ പ്രദേശങ്ങളിലും മഴ പെയ്യാൻ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Tags:    
News Summary - Chance of rain and thunder in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.