യാംബു: സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷക്ക് തുടക്കമായി. സൗദിയിലെ ഇന്ത്യൻ സ്കൂളുകളിലും പരീക്ഷകൾ ആരംഭിച്ചു. ആദ്യദിനത്തിൽ 10ാം ക്ലാസ് വിദ്യാർഥികൾക്ക് ഇംഗ്ലീഷ് പരീക്ഷയായിരുന്നു. 12ാം ക്ലാസ് പരീക്ഷ തിങ്കളാഴ്ചയാണ് തുടക്കം കുറിക്കുന്നത്. ഇന്ത്യൻ എംബസി സ്കൂളുകളും സ്വകാര്യ സ്കൂളുകളും ഉൾപ്പെടെ ഏകദേശം 30 സ്കൂളുകളാണ് സൗദിയിലുള്ളത്. സൗദിയുടെ വിവിധ ഭാഗങ്ങളിലെ പരീക്ഷാകേന്ദ്രങ്ങളിലായി നൂറു കണക്കിന് കുട്ടികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്.
സൗദി സമയം രാവിലെ എട്ട് മുതലാണ് പരീക്ഷ. 10ാം ക്ലാസ് വിദ്യാർഥികൾക്ക് ഇത് സി.ബി.എസ്.ഇയുടെ ആദ്യ പൊതുപരീക്ഷയാണ്. 10ാം ക്ലാസ് പരീക്ഷ മാർച്ച് 18നും 12ാം ക്ലാസ് പരീക്ഷ ഏപ്രിൽ നാലിനും അവസാനിക്കും. ഈ വർഷം ഇന്ത്യയിലും വിദേശത്തുമായി 20 ലക്ഷത്തിലധികം വിദ്യാർഥികളാണ് 10ാം ക്ലാസ് പരീക്ഷയെഴുതുന്നത്. പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി സി.ബി.എസ്.ഇ വിവിധ പരീക്ഷാകേന്ദ്രങ്ങളിലെ പ്രതിനിധികളുമായി ഓൺലൈനിൽ ആശയവിനിമയം നടത്തിയിരുന്നു. ഇന്ത്യയിൽ ഈ വർഷം പരീക്ഷയെഴുതാൻ 7842 കേന്ദ്രങ്ങളാണ് തയാറായിട്ടുള്ളത്. വിദേശത്ത് 26 പരീക്ഷാകേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഇത്തവണ പരീക്ഷയെഴുതുന്നത് 42 ലക്ഷത്തോളം വിദ്യാർഥികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.