കൊച്ചിയിലെ വീട്ടിലെത്തിയ ഫാത്തിമ നഹാനും ഹണിക്കും ബന്ധുക്കളൊരുക്കിയ വരവേൽപ്​ 

പിരിയാനാകുന്നില്ല; ഫാത്തിമയോടൊപ്പം 'ഹണി'യും പറന്നു കൊച്ചിയിലേക്ക്

ദമ്മാം: വേർപിരിയാനകാത്ത ബന്ധം ആരുമായിട്ടായാലും അത്​ വി​െട്ടറിഞ്ഞുപോകാൻ ഒ​െട്ടാരു പ്രയാസമാണ്​. അപ്പോൾ പിന്നെ എവിടെ പോയാലും കൂടെ കൂട്ടുക എന്നതാണ്​ പരിഹാരം. ഫാത്തിമ ചെയ്​തതും അതാണ്​. പ്രവാസത്തിന്​ അർധവിരാമം കുറിച്ച്​ നാട്ടിലേക്ക്​ മടങ്ങിയപ്പോൾ ഏ​റ്റവും പ്രിയപ്പെട്ട പൂച്ചയെയും കൂടെ കൂട്ടി. കൊച്ചി സ്വദേശിനിയായ ഫാത്തിമ നഹാൻ എന്ന വിദ്യാർഥിനിയാണ് നിയമ നടപടികൾ ഉൾപ്പെടെ സങ്കീർണമായ ഒ​േട്ടറെ കടമ്പകൾ കടന്ന് ത​െൻറ പ്രിയപ്പെട്ട പൂച്ചക്കുട്ടി 'ഹണിയെ'യും കൊണ്ട്​ ദമ്മാമിൽനിന്ന്​ നാട്ടിലെത്തിയത്​.

കോവിഡ്​ കാലത്താണ്​​ ദമ്മാമിലെ ഫാത്തിമയുടെ വീട്ടിലേക്ക്​ പേർഷ്യൻ വിഭാഗത്തിൽപെട്ട സുന്ദരൻ പൂച്ചക്കുട്ടി എത്തുന്നത്​. ഹണിയെന്ന്​ പേരിട്ട്​ അരുമയായി വളർത്തി. കുറഞ്ഞകാലം ​െകാണ്ട്​ പിരിയാനാവാത്ത ബന്ധമായി. യു.എ.ഇയിലെ സ്വകാര്യ യൂനിവേഴ്​സിറ്റിയിൽ സൈക്കോളജി ബിരുദ വിദ്യാർഥിനിയായിരുന്ന ഫാത്തിമ നഹാൻ കോവിഡി​െൻറ തുടക്കത്തിൽ കോളജ്​ അടച്ചപ്പോൾ ദമ്മാമിലുള്ള മാതാപിതാക്കളുടെ അടുത്തെത്തു​േമ്പാഴാണ്​ പൂച്ചയുമായി ബന്ധം സ്ഥാപിക്കുന്നത്​. പുറത്തിറങ്ങാനാവാതെ ഫേസ്​ബുക്കിലും ഇൻസ്​റ്റഗ്രാമിലും മാത്രം ​െചലവഴിക്കുന്നതിനിടയിൽ​ പരിചയമുള്ള അറബി പെൺകുട്ടിയുടെ വീട്ടിൽ വളരുന്ന പേർഷ്യൻ പൂച്ച പ്രസവിച്ച വിവരം അറിഞ്ഞു​. ഒരു പൂച്ചക്കുട്ടിയെ തരുമോ എന്ന്​ ഫാത്തിമയുടെ ചോദ്യത്തിന്​ ഉത്തരമായി വീട്ടിൽ വന്നുകയറിയ സമ്മാനമാണ്​​ ഹണി. നാലുമാസം പ്രായമായിരുന്നു അതിന്​. സ്വർണനിറവും തവിട്ടും കലർന്ന രോമമുള്ള മനോഹരമായ പൂച്ചക്കുട്ടി​.

ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്​ക​ൂളിലെ മലയാളം അധ്യാപിക ഹലീമാബീവി നാസറാണ്​ ഫാത്തിമയുടെ ഉമ്മ. ദമ്മാമിലെ ദാറസ്സിഹ മെഡിക്കൽ സെൻററിൽ ഫിനാൻസ്​ മാനേജരായ നാസർ ഖാദറാണ്​ പിതാവ്​. ഇരുവരുടെയും പിന്തുണയോടെ ഫാത്തിമ ഹണിയെ വളർത്തി.

എം.എസ്​സി സൈക്കോളജി പഠിക്കാൻ ദീർഘകാല അവധിക്ക്​ നാട്ടിലേക്ക്​ പോകേണ്ട സമയമായപ്പോഴാണ്​ ഫാത്തിമക്ക്​ ഹണിയെ പിരിയാനാവില്ലെന്ന്​ ​മനസ്സിലാവുന്നത്​. തന്നോടൊപ്പം എങ്ങനെ ഹണിയെ കൂടി കൊണ്ടുപോകാമെന്നായി ചിന്ത. ഗൂഗ്​ളിൽ പരതി നടപടിക്രമങ്ങൾ പഠിച്ചെടുത്തു. പിന്നെ കടമ്പകൾ ഒന്നൊന്നായി തരണം ചെയ്​തു. ദമ്മാമിലെ വെറ്ററിനറി ഡിപ്പാർട്​മെൻറിൽ ഹാജരാക്കി പൂച്ചയുടെ മുഴുവൻ വിവരങ്ങളും ഉൾക്കൊള്ളിച്ച മൈക്രോ ചിപ്പ്​​ ഘടിപ്പിച്ചു. പൂച്ച പൂർണആരോഗ്യവതിയാണെന്ന ഡോക്​ടറുടെ സർട്ടിഫിക്കറ്റ്​ നേടി. വിവിധ വാക്​സിനേഷനുകൾ പൂർത്തിയാക്കി. വളർത്തു​ മൃഗങ്ങളുടെ ചുമതലയുള്ള കാർഷിക മന്ത്രാലയത്തിൽനിന്ന്​ പൂച്ചയുടെ യാത്രക്കുള്ള അനുമതിയും സംഘടിപ്പിച്ചു. യാത്രക്ക​ു​ രണ്ടു​ ദിവസം മുമ്പ്​ വിമാനത്താവള​ത്തിലെ കർഗോ സെക്​ഷൻ മാനേജരുടെ മുന്നിൽ ഹാജരാക്കി സമ്മതപത്രവും ലഭ്യമാക്കി. സാധാരണ ഇങ്ങനെ വിമാനത്തിൽ കൊണ്ടുപോകുന്ന വളർത്തുമൃഗങ്ങളിൽ പലതും കാർഗോ പെട്ടികളിൽ അടച്ചിരുന്ന്​ ചത്തു​ പോവാറുണ്ട്​​. അതുണ്ടാവരുതെന്ന്​ ഫാത്തിമക്ക്​ നിർബന്ധമുണ്ടായിരുന്നു. കാർ​േഗാ പെട്ടിയിൽ കയറ്റാതെ വിമാനത്തിനുള്ളിൽ ത​ന്നോടൊപ്പം യാത്ര ചെയ്യിക്കാൻ വഴിയുണ്ടോ എന്നായി​ അന്വേഷണം. വിമാനത്തി​െല പൈലറ്റി​െൻറ പ്രത്യേക അനുമതി കിട്ടിയാൽ അത്​ സാധ്യമാണെന്ന്​ മനസ്സിലാക്കി. ദമ്മാമിൽനിന്ന്​ ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തി​െൻറ പൈലറ്റി​െൻറ അനുമതി തരപ്പെടുത്തി. ഫാത്തിമയോടൊപ്പം ഹണിയും അങ്ങനെ വിമാനത്തിനുള്ളിലിരുന്നു ഗമയിൽ യാത്ര ചെയ്​തു. ഡൽഹി, മുംബൈ, ബാംഗളൂരു വിമാനത്താവളങ്ങളിൽ മാത്രമെ വിദേശത്തുനിന്ന്​ വളർത്തു മൃഗങ്ങളുമായി എത്തിച്ചേരാൻ അനുമതിയുള്ളൂ.​ കൊച്ചിയിലുള്ള വീട്ടിലെത്താൻ ഡൽഹി, ബാംഗളൂരു വഴിയുള്ള യാത്രയാണ്​ ഫാത്തിമ തിരഞ്ഞെടുത്തത്​.

ഡൽഹിയിൽ കുഴപ്പമില്ലാതെ എത്തി. എന്നാൽ, അവിടെ നിന്ന്​ ബാംഗളൂരുവിലേക്ക്​ യാത്രചെയ്യാനെത്തിയപ്പോൾ പ്രശ്​നമായി. ഹണിയെ വിമാനത്തിൽ കയറ്റാനാവില്ലെന്ന്​ അധികൃതർ അറിയിച്ചു. ഹണിയെ കൂടാതെ യാത്ര ചെയ്യില്ലെന്ന്​ ഫാത്തിമയും. ഒടുവിൽ പൈലറ്റ്​ രക്ഷക്കെത്തി. അങ്ങനെ ബംഗളൂരുവിലും അവിടെനിന്ന്​ ബസിൽ നാട്ടിലേക്കും എത്തി​. കൊച്ചിയിലെ വീട്ടിലെത്തിയപ്പോൾ ഫാത്തിമക്കും ഹണിക്കും ബന്ധുക്കളും സുഹൃത്തുക്കളും ഗംഭീര വരവേൽപ്പും നൽകി.

Tags:    
News Summary - cat Honey flew to Kochi with Fatima

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.