ജം​ഇ​യ്യ​ത്തു​ൽ അ​ൻ​സാ​ർ ജി​ദ്ദ​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ റാ​സി​ഖ് റ​ഹീം സം​സാ​രി​ക്കു​ന്നു.

രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​നു​ള്ള കു​റു​ക്കു വ​ഴി​യാ​യി വ​ർ​ഗീ​യ​ത മാ​റി -റാ​സി​ഖ് റ​ഹീം

ജി​ദ്ദ: അ​ധി​കാ​രം നേ​ടാ​നും നി​ല​നി​ർ​ത്താ​നു​മു​ള്ള കു​റു​ക്കു​വ​ഴി​യാ​യി വ​ർ​ഗീ​യ​ത മാ​റി​യെ​ന്ന് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും ആ​ക്റ്റി​വി​സ്റ്റു​മാ​യ റാ​സ​ി​​ഖ് റ​ഹീം ഈ​രാ​റ്റു​പേ​ട്ട പ​റ​ഞ്ഞു. ജം​ഇ​യ്യ​ത്തു​ൽ അ​ൻ​സാ​ർ ജി​ദ്ദ​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ൽ പോ​ലും നി​ര​ന്ത​ര​മാ​യി ഇ​ത്ത​രം കൂ​ട്ടു​കെ​ട്ടു​ക​ൾ ശ​ക്തി​പ്പെ​ടു​ന്ന​തി​ന്‍റെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ അ​നു​ഭ​വ​മാ​ണ് പൂ​ഞ്ഞാ​റി​ൽ ക്രി​സ്ത്യ​ൻ പു​രോ​ഹി​ത​നെ മു​സ്ലിം കു​ട്ടി​ക​ൾ വാ​ഹ​നം ക​യ​റ്റി കൊ​ല്ലാ​ൻ ശ്ര​മി​ച്ചെ​ന്ന വ്യാ​ജ വാ​ർ​ത്ത​ക്ക് കി​ട്ടി​യ സ്വീ​കാ​ര്യ​ത. കാ​സ പോ​ലു​ള്ള ക്രി​സ്ത്യ​ൻ വ​ർ​ഗീ​യ സം​ഘ​ട​ന ഉ​യ​ർ​ത്തി​യ വി​ഷ​യ​ത്തെ വ​സ്തു​ത​ക​ൾ പോ​ലും മ​ന​സ്സി​ലാ​ക്കാ​തെ​യാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പോ​ലും ഏ​റ്റെ​ടു​ത്ത് വ​ക്കാ​ല​ത്ത് പ​റ​ഞ്ഞ​ത്.

അ​തേ സ​മ​യം പ​ന്ത്ര​ണ്ട് മ​ണി​ക്ക് ന​ട​ന്ന സം​ഭ​വ​ത്തി​ൽ കൂ​ട്ട​മ​ണി​യ​ടി​ച്ച് ആ​ളെ കൂ​ട്ടി​യ​ത് വൈ​കു​ന്നേ​രം അ​ഞ്ചു​മ​ണി​ക്കാ​ണ്. അ​വി​ടു​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലും പ​രി​ശോ​ധി​ക്കാ​തെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നേ​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത് ജ​യി​ലി​ലി​ട്ട പോ​ലീ​സ് ന​ട​പ​ടി ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണ്. ഈ ​വീ​ഴ്ച​ക​ളെ​യെ​ല്ലാം മ​റ​ച്ചു​പി​ടി​ച്ചു​കൊ​ണ്ടാ​ണ് കു​ട്ടി​ക​ൾ മു​സ്ലി​ങ്ങ​ളാ​ണെ​ന്ന ഒ​റ്റ​ക്കാ​ര​ണ​ത്താ​ൽ വ​ർ​ഗീ​യ കാ​ർ​ഡി​റ​ക്കി കു​ളം ക​ല​ക്കാ​ൻ സി.​പി.​എം ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​സി​ഡ​ന്റ് ഇ​സ്മാ​യി​ൽ വേ​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ൻ​വ​ർ വ​ട​ക്കാ​ങ്ങ​ര സ്വാ​ഗ​ത​വും ഇ​സ്‌​ഹാ​ഖ്‌ പ​റ​പ്പൂ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു. മ​നാ​ഫ് ഐ​ക്ക​ര​പ്പ​ടി ഖി​റാ​അ​ത്ത്‌ ന​ട​ത്തി.

Tags:    
News Summary - Casteism has become a shortcut for political gains - Rasiq Raheem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.