ജിദ്ദയില്‍ കാറിടിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചു 

ജിദ്ദ: അറബ് വംശജൻ ഓടിച്ച കാറിടിച്ച്​ തിരുവനന്തപുരം സ്വദേശി മരിച്ചു. വർക്കല പനയറ തെങ്ങുവിള വീട്ടിൽ അനിൽ കുമാർ (51) ആണ് മരിച്ചത്. ഷറഫിയ ഇസ്​കാൻ ബിൽഡിംഗിൽ ഫോട്ടോ കോപ്പി റിപ്പയറിംഗ് കമ്പനിയിൽ ടെക്നീഷ്യനായിരുന്നു. ഖാലിദ്ബിന് വലീദ് റോഡിലാണ്​ അപകടം. റോഡരികിലൂടെ നടന്നു പോകുമ്പോൾ പിന്നിൽ നിന്ന്​ വന്ന വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന കണ്ണൂർ സ്വദേശി കുമാറിന് പരിക്കേറ്റു. ഉടൻ ഇൻററർനാഷനൽ മെഡിക്കൽ സ​​െൻററിൽ പ്രവേശിപ്പിച്ചുവെങ്കിലും അനിൽകുമാറിനെ രക്ഷിക്കാനായില്ല. കുമാറി​​​െൻറ പരിക്ക് സാരമുള്ളതല്ല. 18 വർഷമായി ജിദ്ദയിലുള്ള അനിൽകുമാർ കഴിഞ്ഞ വർഷമാണ് നാട്ടിൽനിന്നു അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. അവിവാഹിതനാണ്.

നവംബറിൽ നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. മഹ്ജർ കിങ്​ അബ്​ദുൽ അസീസ്​ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്​. ഗംഗാധരക്കുറുപ്പ്-ശാന്തമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: അശോക് കുമാർ, അജയകുമാർ, അനിത കുമാരി. 

Tags:    
News Summary - car accident malayalee death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.