റിയാദ്: ആഭ്യന്തര സംഘർഷം നേരിടുന്ന സുഡാനിൽ ഒരു സമാന്തര സർക്കാർ രൂപവത്കരിക്കാനുള്ള നീക്കത്തെ തങ്ങൾ തള്ളിക്കളയുന്നുവെന്ന് സൗദി അറേബ്യ. സുഡാനിലെ ഔദ്യോഗിക സ്ഥാപനങ്ങളുടെ ചട്ടക്കൂടിന് പുറത്ത് നടക്കുന്നത് ആ രാജ്യത്തിന്റെ ഐക്യത്തിന് തുരങ്കംവെക്കുന്ന നിയമവിരുദ്ധ നടപടികളാണ്. സമാന്തര സർക്കാർ രൂപവത്കരിക്കാനുള്ള ആഹ്വാനം ഉൾപ്പെടെ അത്തരം നീക്കങ്ങളെ പൂർണമായും തള്ളുന്നുവെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
സുഡാനെ പിന്തുണക്കുന്നതിലും അതിന്റെ സുരക്ഷ, സ്ഥിരത, പ്രദേശിക സമഗ്രത എന്നിവയിലും സൗദി ഉറച്ച നിലപാട് ആവർത്തിച്ചു. ഏതെങ്കിലും വിഭാഗീയ താൽപര്യങ്ങളേക്കാൾ സുഡാനിന്റെ താൽപര്യങ്ങൾക്ക് മുൻഗണന നൽകാനും ഭിന്നിപ്പിന്റെയും അരാജകത്വത്തിന്റെയും അപകടങ്ങൾ ഒഴിവാക്കാനും സുഡാനീസ് പാർട്ടികളോട് സൗദി ആവശ്യപ്പെട്ടു. 2023 മെയ് 11ന് ഒപ്പുവെച്ച ജിദ്ദ പ്രഖ്യാപനത്തിന് അനുസൃതമായി സുഡാനിലെ യുദ്ധം അവസാനിപ്പിക്കാനും സമാധാനം കൈവരിക്കാനുമുള്ള എല്ലാ ശ്രമങ്ങളും തുടരാനുള്ള പ്രതിബദ്ധത സൗദി പുതുക്കുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.