??????^????? ???? ???????? ????????? ??????

യാമ്പു-ഉംലജ് റോഡിൽ ജാഗ്രത വേണം; വാഹനങ്ങൾ ഒട്ടകത്തിലിടിക്കും

യാമ്പു: യാമ്പു-ഉംലജ് റോഡിൽ വാഹനങ്ങൾ ഒട്ടകങ്ങളിലിടിച്ച് അപകടം പതിവു സംഭവമാവുന്നു. റോഡ് മുറിച്ചു കടക്കുന്ന ഒട ്ടകക്കൂട്ടങ്ങളിൽ വാഹനമിടിക്കൽ കൂടി വരുന്നതായി പ്രദേശവാസികൾ പറഞ്ഞു. നിലമ്പൂർ സ്വദേശി ഉമർ അലി കടയിൽ നിന്ന് രാത ്രി ടൗണിലെ താമസ സ്ഥലത്തേക്ക് വരുമ്പോൾ വാഹനം ഒട്ടകത്തിലിടിച്ചുണ്ടായ അപകടത്തിൽ അദ്​ഭുതകരമായി രക്ഷപ്പെട്ടത് ക ഴിഞ്ഞ ദിവസമാണ്. സാരമായ പരിക്കേറ്റ ഉമർ അലി ഇപ്പോൾ യാമ്പു ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. രാത്രി പട്രോളിങ്​ നടത്തിയ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. കാർ പാടെ തകർന്നു. സമാനമായ അപകടങ്ങളിൽ സ്വദേശികളായ നിരവധി പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​.

ആഴ്ചകൾക്ക് മുമ്പ് മേഖലയിൽ ശക്തമായ മഴ പെയ്തതിനാൽ മരുഭൂമി പച്ചയണിഞ്ഞ് നിൽക്കുകയാണ്. റോഡ രികിലും മറ്റും ധാരാളം ചെടികളും പുല്ലുകളും തളിരിട്ട് നിൽക്കുന്നതിനാൽ ഒട്ടകങ്ങൾക്കും ആടുകൾക്കും സുവർണ കാലവുമാണ്. ഉംലജ് റോഡി​​െൻറ ഇരുവശങ്ങളിലും യഥേഷ്​ടം പുല്ലുണ്ട്​. ഇതിനാലാണ്​ ഒട്ടകക്കൂട്ടങ്ങൾ മുമ്പത്തേക്കാൾ റോഡരികിലേക്കും എതിർഭാഗത്തേക്കും സഞ്ചാരം നടത്തുന്നത്​ എന്ന്​ പ്രദേശത്ത് ഒന്നര പതിറ്റാണ്ടായി ബഖാല നടത്തുന്ന നിലമ്പൂർ സ്വദേശി റഹ്‌മത്തുല്ല പറഞ്ഞു. രാത്രി ഈ പ്രദേശത്തേക്കുള്ള വാഹന യാത്ര പലർക്കും ഇപ്പോൾ ഭയമാണ്. അപകടങ്ങൾ ഒഴിവാക്കുന്നതിന് കമ്പിവേലികൾ റോഡരികിലും വേണമെന്ന്​ പ്രദേശവാസികൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.

ഒട്ടകങ്ങളെ വളർത്തുന്ന സാധാരണക്കാരായ ബദവി കളായ അറബികളാണ് പ്രദേശത്ത് ഏറെയും. മേയ്​ക്കുന്നവരുടെ ശ്രദ്ധയിൽ നിന്ന് അകന്ന് പോകുന്ന ഒട്ടകങ്ങളാണ് പൊടുന്നനെ റോഡ് മുറിച്ചു കടക്കുകയും അപകടങ്ങൾക്കിടയാക്കുകയും ചെയ്യുന്നത്. ഒട്ടകങ്ങൾക്ക്​ സ്വതന്ത്രമായി മേഞ്ഞു നടക്കാവുന്ന സ്ഥലങ്ങൾ അധികൃതർ നിശ്‌ചയിച്ച് നൽകാറുണ്ട്. ഇത് പ്രകാരമല്ലാത്തയിടങ്ങളിൽ ഒട്ടകങ്ങളെ കണ്ടാൽ പിടികൂടുകയും മേയ്ക്കുന്നവർക്ക് പിഴ ചുമത്തുകയും ചെയ്യണമെന്നാണ് നിയമം.
പ്രദേശത്തെ പല ഭാഗങ്ങളിലും ‘ഒട്ടകം ക്രോസ് ചെയ്യുന്ന ഭാഗമാണ്; ശ്രദ്ധിക്കുക’ എന്ന ബോർഡുകൾ അധികൃതർ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ രാത്രി വാഹനമോടിക്കുന്നതിനിടയിൽ റോഡ് മുറിച്ചു കടക്കുന്ന ഒട്ടകങ്ങളെ കാണാൻ കഴിയാത്തതാണ് അപകടങ്ങൾ വരുത്തുന്നത്.

Tags:    
News Summary - camel-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.