റിയാദ്: സൗദി അറേബ്യയിലെ ഒട്ടകങ്ങളുടെ വിവര ശേഖരണത്തിന് സർക്കാർ അനുമതി. കമ്പ്യുട്ടർവത്കൃത വിവരശേഖരണത്തിെൻറ ഭാഗമായി ഒട്ടകങ്ങളുടെ ശരീരത്തിൽ മൈക്രോചിപ്പുകൾ ഘടിപ്പിക്കും. മികച്ച ആരോഗ്യ പരിപാലനവും രോഗവ്യാപനം തടയലും ലക്ഷ്യമാണ്. 1.4 ദശലക്ഷം ഒട്ടകങ്ങൾ രാജ്യത്തുണ്ടെന്നാണ് കണക്ക്. ഒട്ടകങ്ങളെയും ഉടമകളെയും കുറിച്ച വിവരങ്ങളാണ് ശേഖരിക്കുക. 15 അക്ക നമ്പർ അടങ്ങിയ ചിപ്പ് ഒട്ടകത്തിെൻറ കഴുത്തിന് സമീപമാണ് ഘടിപ്പിക്കുക. ഇൗ നമ്പർ ആയിരിക്കും ഒാരോ ഒട്ടകത്തിെൻറയും തിരിച്ചറിയൽ രേഖ. അലർജി വരാത്ത പ്രേത്യക വസ്തു ഉപയോഗിച്ചാവും ചിപ്പ് നിർമിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.