ഖമീസിൽ ബസ്​ മറിഞ്ഞ്​ 15 വിദ്യാർഥിനികൾക്ക്​ പരിക്ക്​ 

അബ്​ഹ: ബസ്​ മറിഞ്ഞ്​ 15 വിദ്യാർഥിനികൾക്ക്​ പരിക്ക്​. ഇന്നലെ രാവിലെ ഖമീസ്​ മുശൈത്തിലെ സൗദി ജർമൻ ആശുപത്രിക്ക്​ പിന്നിലാണ്​ സംഭവം. കോളജിലേക്ക്​ വിദ്യാർഥിനികളെ കൊണ്ടുപോകുന്ന സ്വകാര്യ ബസാണ്​ മറിഞ്ഞതെന്ന്​ കിങ്​ ഖാലിദ്​ യൂനിവേഴ്​സിറ്റി വക്​താവ്​ ഡോ. അബ്​ദുല്ല അൽഹാമിദ്​ പറഞ്ഞു. 12 പേരെ ഖമീസിലെ സിവിൽ ആശുപത്രിയിലും മൂന്ന്​ പേരെ സൗദി ജർമൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 12 പേർ പ്രാഥമിക ചികിത്സക്ക്​ ശേഷം ആശുപത്രി വിട്ടിട്ടുണ്ട്​. താരതമ്യേനെ കൂടുതൽ പരിക്കുള്ള മൂന്നുപേർ മാത്രമാണ്​ ഇപ്പോഴും ചികിത്സയിലുള്ളത്​. രക്ഷാപ്രവർത്തനത്തിന്​ സിവിൽ ഡിഫൻസ്​, റെഡ്​ക്രസൻറ്​, യൂനിവേഴ്​സിറ്റി സംഘങ്ങളും സ്​ഥലത്തെത്തിയിരുന്നു.  

Tags:    
News Summary - bus accident-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.