ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​പ​ക ദി​നാ​ഘോ​ഷ​ത്തി​നി​ടെ ബു​റൈ​ദ​യി​ൽ ഒ.​ഐ.​സി.​സി പ്ര​വ​ർ​ത്ത​ക​ർ കേ​ക്ക് മു​റി​ച്ച് സ​ന്തോ​ഷം പ​ങ്കി​ടു​ന്നു

ബുറൈദ ഒ.ഐ.സി.സി കോണ്‍ഗ്രസ് സ്ഥാപക ദിനാചരണം

റിയാദ്: ഒ.ഐ.സി.സി ബുറൈദ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ 138ാമത് സ്ഥാപക ദിനാഘോഷം നടത്തി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറ് സക്കീര്‍ പത്തറ, ജനറൽ സെക്രട്ടറി പ്രമോദ് കുര്യന്‍ കോട്ടയം, ഉപദേശക സമിതി ചെയര്‍മാന്‍ ആദം അലി സകാകിര്‍, ഭാരവാഹികളായ അബ്ദുൽ അസീസ് കണ്ണൂര്‍, പി.പി.എം. അഷ്റഫ്, സക്കീര്‍ കുറ്റിപ്പുറം, മുഹമ്മദ് അലി, സുനോജ്, മുജീബ് അല്‍ ഈദ് എന്നിവർ നേതൃത്വം നല്‍കി.

ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനും വേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രക്ക് യോഗം അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.

Tags:    
News Summary - Buraidah OICC Congress Foundation Day Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.