ബുറൈദ ഈത്തപ്പഴ കർണിവൽ
ബുറൈദ: ലോകപ്രശസ്തമായ ബുറൈദ ഈത്തപ്പഴ കർണിവലിൽ ഉൽപ്പാദന കുടുംബങ്ങൾക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിപണനം ചെയ്യാനും മികച്ച അവസരമൊരുങ്ങുന്നു.
പ്രാദേശിക നിർമ്മിതികളെയും തദ്ദേശീയ പാരമ്പര്യ ഉൽപ്പന്നങ്ങളെയും സന്ദർശകർക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം ഇവയുടെ വിപണന സാധ്യതകൾ വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പ്രത്യേക പ്രദർശനവും വിപണന മേളയും സംഘടിപ്പിച്ചിരിക്കുന്നത്.
കർണിവലിൽ പങ്കെടുക്കുന്ന കുടുംബങ്ങൾ പരമ്പരാഗത വിഭവങ്ങൾക്ക് പുറമെ, ഈത്തപ്പഴത്തിൽ നിന്നും ഈന്തപ്പനയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച വിവിധ ഉൽപ്പന്നങ്ങളും പ്രദേശത്തിന്റെ സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന വസ്തുക്കളുമാണ് പ്രധാനമായും സന്ദർശകർക്കായി അവതരിപ്പിക്കുന്നത്.
വരുന്ന സെപ്റ്റംബർ 10 വരെ നീളുന്ന കർണിവലിലെ പ്രത്യേക ഇവൻറ് ടെൻറിലാണ് ഈ കുടുംബങ്ങൾക്ക് സ്റ്റാളുകൾ ക്രമീകരിച്ചിരിക്കുന്നത്. കർണിവൽ സന്ദർശിക്കാനെത്തുന്ന ആയിരക്കണക്കിന് ആളുകളുമായും പ്രാദേശിക ഉൽപ്പന്നങ്ങളിൽ താല്പര്യമുള്ള ഉപഭോക്താക്കളുമായും നേരിട്ട് സംവദിക്കാനും ഉൽപന്നങ്ങൾ വിറ്റഴിക്കാനും ഇത് ഉൽപാദന കുടുംബങ്ങൾക്ക് മികച്ച വേദിയാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.