ജിദ്ദ: ഞായറാഴ്ച വൈകുന്നേരം അൽഖസീം ബുറൈദയിലുണ്ടായ ചെക്പോയിൻറ് ആക്രമണത്തിൽ പെങ്കടുത്തവരുടെ പക്കൽ നിന്ന് കണ്ടെടുത്തത് വൻ ആയുധ ശേഖരം. ആക്രമണത്തിൽ നാലുപേരാണ് കൊല്ലപ്പെട്ടത്. സുരക്ഷാഉദ്യോഗസ്ഥനും ബംഗ്ലാദേശ് സ്വദേശിക്കും പുറമേ ആക്രമണത്തിൽ പെങ്കടുത്ത
രണ്ടുതീവ്രവാദികളും മരിച്ചു. അക്രമി സംഘത്തിലുണ്ടായിരുന്ന മൂന്നാമൻ പരിക്കേറ്റ് ആശുപത്രിയിലാണ്.ഞായർ വൈകുന്നേരം 3.45 ന് ബുറൈദ^തർഫിയ റോഡിലെ പൊലീസ് ചെക്പോയിൻറിലാണ് ആക്രമണമുണ്ടായത്. ഹ്യൂണ്ടായ് ഇലാൻട്ര കാറിലെത്തിയ മൂന്നംഗസംഘമാണ് സുരക്ഷാഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തത്. പ്രത്യാക്രമണത്തിൽ രണ്ടുഭീകരർ കൊല്ലപ്പെട്ടു. ഇവരിൽ നിന്ന് വൻ ആയുധശേഖരമാണ് പിന്നീട് കണ്ടെടുത്തത്. നിരവധി യന്ത്രത്തോക്കുകൾ, റിവോൾവറുകൾ, വൻ വെടിയുണ്ട ശേഖരം എന്നിവ കണ്ടെടുത്തതിൽ പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.