ബുറൈദ: ബുറൈദ, ഉനൈസ മേഖലകളിൽ ബുധനാഴ്ച ശക്തമായ മഴ പെയ്തു. വൈകീട്ട് നാലോടെ ആരംഭിച്ച മഴ 15 മിനുേട്ടാളം ശക്തമായി പെയ ്തു. ആലിപ്പഴ വർഷവുമുണ്ടായി. വലിപ്പമേറിയ മഞ്ഞുകട്ടകൾ വീണ് പല വാഹനങ്ങളുടെയും ചില്ലുകൾ തകർന്നു. ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് വാഹനത്തിൽ മടങ്ങിയവരൊക്കെ െഎസ് മഴ മൂലം വഴിയിൽ കുടുങ്ങി. ശക്തമായി പെയ്ത മഴയിൽ റോഡിലെ ട്രാഫിക് സിഗ്നലുകൾ നിലച്ചു. കൂടാതെ റോഡിലും െപെട്ടന്ന് രൂപപ്പെട്ട വെള്ക്കൈട്ടും യാത്രക്കാരെ പ്രയാസപ്പെടുത്തി. എന്നാൽ െഎസ് മഴ വിേദശികൾക്കളും സ്വദേശികൾക്കും കൗതുകവുമായി. ഉനൈസയിലും പരിസരപ്രദേശങ്ങളിലും ശക്തമായ പൊടിക്കാറ്റ് വീശി. തുടർന്ന് വാഹനങ്ങൾക്ക് സഞ്ചരിക്കാനാവാത്ത വിധം ഇരുട്ട് മൂടുകയും ചെയ്തു.
10 മിനുട്ടോളമാണ് ആലിപ്പഴ വർഷവും തോരാത്ത മഴയുമുണ്ടായത്. റോഡുകളിൽ വെള്ളം നിറഞ്ഞതിനാൽ വാഹനങ്ങൾ വഴി തിരിച്ചു വിട്ടു. സിഗ്നൽ സംവിധാനം തകരാറിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.