കെ.എം.സി.സി ബുറൈദ സെൻട്രൽ കമ്മിറ്റി സാമൂഹിക സുരക്ഷ ഫണ്ട് ടി.വി. ഇബ്രാഹിം എം.എൽ.എ കൈമാറുന്നു
ബുറൈദ: കെ.എം.സി.സി ബുറൈദ സെൻട്രൽ കമ്മിറ്റി സാമൂഹികസുരക്ഷ ഫണ്ട് നൽകി. സൗദിയിൽ മരിച്ച നിലമ്പൂർ കുറുമ്പിലാത്തോട് സ്വദേശിയുടെ കുടുംബത്തിനുള്ള ധനസഹായം ടി.വി. ഇബ്രാഹിം എം.എൽ.എ കൈമാറി. കുടുംബത്തിനുവേണ്ടി കുറുമ്പിലാത്തോട് മുസ്ലിം ലീഗ് വാർഡ് ട്രഷറർ താഴെതൊടിക അബ്ദുൽ മജീദാണ് ഫണ്ട് സ്വീകരിച്ചത്.
മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് ശംസുദ്ദീൻ കൊമ്പൻ അധ്യക്ഷത വഹിച്ചു. പറമ്പിൽ ബാവ, സി.എച്ച്. അബ്ദുൽ കരീം, ജസ്മൽ പുതിയറ, ബാലേട്ടൻ എന്നിവർ സംസാരിച്ചു. ബുറൈദയിൽനിന്നുള്ള നാഷനൽ കമ്മിറ്റി ഭാരവാഹികളായ പി.വി. ബഷീർ ഒതായി, യൂസഫ് ചെറുമല, സക്കീർ കൈപ്പുറം, സഫീർ വണ്ടൂർ, അലി മോൻ ചെറുകര എന്നിവരും ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി ഭാരവാഹിയായ സുൽഫിക്കർ ഒതായി, ഹബീബ് കാഞ്ഞിരാല എന്നിവരും സംസാരിച്ചു. താഴതൊടിക അബ്ദുൽ മജീദ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.