യാം​ബു അ​ൽ​മ​നാ​ർ സ്‌​കൂ​ളി​ന് തിളക്കമാർന്ന വിജയം

യാം​ബു: സി.​ബി.​എ​സ്.​ഇ 10ാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ യാം​ബു അ​ൽ​മ​നാ​ർ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളി​ന് ഈ ​വ​ർ​ഷ​വും നൂ​റു​മേ​നി​യു​ടെ തി​ള​ക്കം. പ​രീ​ക്ഷ​യെ​ഴു​തി​യ 23 പേ​രി​ൽ 18 പേ​ർ​ക്ക് ഡി​സ്​​റ്റി​ങ്ഷ​നും അ​ഞ്ചു​ പേ​ർ​ക്ക് ഫ​സ്​​റ്റ്​ ക്ലാ​സും ല​ഭി​ച്ചു. മെ​ർ​ലി​ൻ പ്ലാ​മൂ​ട്ടി​ൽ അ​ജി, ആ​ർ. തേ​ജ​സ്വി​നി എ​ന്നീ വി​ദ്യാ​ർ​ഥി​നി​ക​ൾ 95.6 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഒ​ന്നാം​സ്ഥാ​ന​ത്തെ​ത്തി.

94.4 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി. ​അ​ഫ്റ, അ​ന്ന ബി​ജു തോ​മ​സ് എ​ന്നീ വി​ദ്യാ​ർ​ഥി​നി​ക​ൾ ര​ണ്ടാം​സ്ഥാ​ന​ത്തും 93 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ജെ​മി ജോ​ൺ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​രെ സ്‌​കൂ​ൾ മാ​നേ​ജി​ങ് ഡ​യ​റ​ക്​​ട​ർ അ​ഹ​മ്മ​ദ്‌ മു​ഹ​മ്മ​ദ്, സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കാ​പ്പി​ൽ ഷാ​ജി​മോ​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ പി.​എം. ഫാ​യി​സ, ബോ​യ്​​സ് വി​ഭാ​ഗം ഹെ​ഡ്​​മാ​സ്​​റ്റ​ർ സ​യ്യി​ദ് യൂ​നു​സ്, ഗേ​ൾ​സ് വി​ഭാ​ഗം ഹെ​ഡ്​​മി​സ്ട്ര​സ് ര​ഹ്‌​ന ഹ​രീ​ഷ് എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - Brilliant success for Yambu Al Manar School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.