Posted On
date_range Updated On
date_range കൈക്കൂലി, വ്യാജരേഖ: 282 പേർ അറസ്റ്റിൽ
ജിദ്ദ: അഴിമതിവിരുദ്ധ നടപടികളുടെ ഭാഗമായി സൗദിയിൽ 282 പേരെ കൂടി അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസത്തിലാണ് സ്വദേശി പൗരന്മാരും വിദേശികളുമായ ഇത്രയുംപേരെ അറസ്റ്റ് ചെയ്തതെന്ന് സൗദി അഴിമതിവിരുദ്ധ അതോറിറ്റി വ്യക്തമാക്കി. 748 പേരെ ചോദ്യം ചെയ്തു.
പ്രതിരോധം, ആഭ്യന്തരം, ആരോഗ്യം, നീതിന്യായം, മുനിസിപ്പൽ ഗ്രാമീണകാര്യം, ഭവനം, പരിസ്ഥിതി, വെള്ളം, കൃഷി, വിദ്യാഭ്യാസം, മാനവ വിഭവശേഷി, സാമൂഹിക വികസനം, ഹജ്ജ് ഉംറ, ഗതാഗതം, ലോജിസ്റ്റിക്സ് എന്നീ മന്ത്രാലയങ്ങളിൽ നിന്നുള്ള ജീവനക്കാർ പ്രതികളായവരിൽ ഉൾപ്പെടും.
കൈക്കൂലി, അധികാര ദുർവിനിയോഗം, വ്യാജരേഖകൾ എന്നിവയാണ് ഇവർക്കെതിരെയുള്ള കുറ്റം. പ്രതികളെ കോടതിയിൽ ഹാജരാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിവരുകയാണെന്നും അഴിമതിവിരുദ്ധ അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.