വൈ.എഫ്.സി ജുബൈലും ഫുട്സാലും ചേർന്ന് സൗഹൃദ ഫുട്ബാൾ മത്സരത്തിൽ പങ്കെടുത്ത ടീമുകൾ
Posted On
date_range Updated On
date_range ലോകകപ്പ് ആവേശം; ജുബൈൽ സൗഹൃദ ഫുട്ബാളിൽ അർജൻറീനയെ വീഴ്ത്തി ബ്രസീൽ ഫാൻസ്
ജുബൈൽ: ലോകകപ്പ് ഫുട്ബാളിനെ വരവേൽക്കുന്നതിന്റെ ഭാഗമായി വൈ.എഫ്.സി ജുബൈലും ഫുട്സാലും ചേർന്ന് ജുബൈലിൽ അർജൻറീന-ബ്രസീൽ ഫാൻസിെൻറ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. ജുബൈൽ ഫിഫ അറീന ഗ്രൗണ്ടിൽ ആവേശകരമായി നടന്ന മത്സരത്തിൽ, ഏകപക്ഷീയമായ ഒരു ഗോളിന് അർജൻറീന ഫാൻസിനെ പരാജയപ്പെടുത്തി ബ്രസീൽ ഫാൻസ് വിജയം കൈവരിച്ചു.
കളിയിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ബ്രസീൽ ഫാൻസിലെ ഷാലുവാണ് ടീമിന്റെ വിജയഗോൾ നേടിയത്. ഈ മികച്ച പ്രകടനത്തിലൂടെ മത്സരത്തിലെ മികച്ച കളിക്കാരനായും (മാൻ ഓഫ് ദി മാച്ച്) ഷാലുവിനെ തിരഞ്ഞെടുത്തു. ജുബൈലിലെ കായികപ്രേമികൾക്ക് ആവേശമായി മാറിയ ഈ മത്സരങ്ങൾക്ക് സഈദ്, ഡാനിഷ്, ആഷിക് അമീൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.