Posted On
date_range Updated On
date_range മസ്തിഷ്കാഘാതം; പാലക്കാട് മങ്കര സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: മസ്തിഷ്കാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മലയാളി മരിച്ചു. പാലക്കാട് മങ്കര മൻക്കുരുശി തരുവക്കോട് അനീഷ് (43) ആണ് റിയാദ് ശുമൈസിയിലെ കിങ് സഊദ് ആശുപത്രിയിൽ മരിച്ചത്.
റിയാദിൽ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. പിതാവ്: അലിയാർ, മാതാവ്: ഖൈർറുന്നീസ, ഭാര്യ: ഫരീഷ, മക്കൾ: അൻഷാദ്, അൻസിയ.
മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനായി സൃഹൃത്ത് ഹംസയെ സഹായിക്കാൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ഭാരവാഹികൾ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.