????? ???????????? ????????? ???????????? ????? ????????? ????????????????

ജിദ്ദ അന്താരാഷ്ട്ര പുസ്തകമേളയുടെ ഒരുക്കങ്ങള്‍ ഗവര്‍ണര്‍ പരിശോധിച്ചു

ജിദ്ദ: രണ്ടാമത് ജിദ്ദ അന്താരാഷ്ട്ര പുസ്തകമേളയുടെ ഒരുക്കങ്ങള്‍ ജിദ്ദ ഗവര്‍ണറും മേളയുടെ ഉന്നതാധികാര കമ്മിറ്റി അധ്യക്ഷനുമായ അമീര്‍ മിശ്അല്‍ ബിന്‍ മാജിദ് പരിശോധിച്ചു. പുസ്തകമേള നടക്കുന്ന അബ്ഹുര്‍ ജനൂബിയയിലത്തെിയാണ് ഗവര്‍ണര്‍ ഒരുക്കങ്ങള്‍ പരിശോധിച്ചത്. ഏല്‍പിക്കപ്പെട്ട ജോലികള്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കണമെന്ന് അദ്ദേഹം നിര്‍ദേശം നല്‍കി. സമൂഹത്തില്‍ സാംസ്കാരികവും വൈജ്ഞാനികവുമായ അവബോധവും ഉയര്‍ച്ചയുമാണ് മേളയിലൂടെ പ്രതീക്ഷിക്കുന്നത്. സന്ദര്‍ശകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഭക്ഷ്യവില്‍പന കേന്ദ്രങ്ങള്‍, കുട്ടികള്‍ക്ക് വിനോദകേന്ദ്രങ്ങള്‍, ശൗച്യാലയങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. ആവശ്യമുള്ള പുസ്തകങ്ങളുടെ പേരുകളും മറ്റു വിവരങ്ങളുമറിയാന്‍ 100 ഇലക്ട്രോണിക് സ്ക്രീനുകളും പ്രസാധകരുടെ പേരും സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളും വ്യക്തമാക്കുന്ന ചാര്‍ട്ടുകളും വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കും. 10 ലക്ഷത്തിലധികം പുസ്തകങ്ങള്‍ മേളയിലുണ്ടാകുമെന്നും ജിദ്ദ ഗവര്‍ണര്‍ പറഞ്ഞു. ഡിസംബര്‍ 15 മുതല്‍ 25 വരെയാണ് മേള നടക്കുക. 21500 ചതുരശ്ര മീറ്ററിലൊരുക്കുന്ന മേളയില്‍ 27 വിദേശ രാജ്യങ്ങളില്‍ നിന്ന് എകദേശം 450ലധികം പ്രസാധകരുണ്ടാകും. 
Tags:    
News Summary - Book

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.