ഡോ. കെ.ആർ. ജയചന്ദ്രന്‍റെ ‘സ്‌പെഷൽ എജുക്കേഷൻ - തിയറീസ് ടു പ്രാക്ടീസ്’ എന്ന പുസ്തകം ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടിന്​ നൽകി പ്രകാശനം ചെയ്യുന്നു

ഡോ. ജയചന്ദ്രന്‍റെ പുസ്തക പ്രകാശനം

റിയാദ്: വിദ്യാഭ്യാസ വിചക്ഷണനും റിഹാബിലിറ്റേഷൻ കൗൺസിലറുമായ ഡോ. കെ.ആർ. ജയചന്ദ്രന്‍റെ 'സ്‌പെഷൽ എജുക്കേഷൻ - തിയറീസ് ടു പ്രാക്ടീസ്' എന്ന പുതിയ പുസ്തകം സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് റിയാദിൽ പ്രകാശനം ചെയ്തു. പ്രവാസി ഭാരതീയ അവാർഡ് ജേതാവ് ശിഹാബ് കൊട്ടുകാട് പുസ്തകം ഏറ്റുവാങ്ങി. റിയാദ് ഇന്ത്യൻ എംബസിയിൽ ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നിലാണ് പുസ്തക പ്രകാശനം നിർവഹിച്ചത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചുനടന്ന ചടങ്ങിൽ റിയാദിലെ സാംസ്കാരിക മേഖലയിലുള്ള നിരവധിപേർ പങ്കെടുത്തു. എംബസിയിലെ പൊളിറ്റിക്കൽ അറ്റാഷേ ആസിം അൻവർ ഗ്രന്ഥകാരനെയും പുസ്തകത്തെയും പരിചയപ്പെടുത്തി. കുട്ടികളുടെ വിദ്യാഭ്യാസ മനഃശാസ്ത്രം, കൗൺസലിങ്, തെറപ്പി സേവനങ്ങൾ എന്നിവ ചർച്ച ചെയ്യുന്ന ഈ പുസ്തകം വിദ്യാർഥികൾ കൂടാതെ രക്ഷിതാക്കൾ, അധ്യാപകർ, മറ്റു സേവനദാതാക്കൾ എന്നിവരെ ലക്ഷ്യമാക്കിയാണ് രചിച്ചത്. റിയാദിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകൻ കൂടിയായ ഡോ. ജയചന്ദ്രൻ ഇന്ത്യ, ആസ്‌ട്രേലിയ, സൗദി അറേബ്യ എന്നിവിടങ്ങളിലെ തന്‍റെ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പുസ്തക രചന നിർവഹിച്ചത്. ഇന്ത്യൻ എംബസിയുടെ കീഴിലെ സേവാ ഇന്‍റർനാഷനൽ സ്പെഷൽ സ്കൂൾ തലവനായാണ് ഇദ്ദേഹം സൗദിയിലെ പ്രവർത്തനം ആരംഭിച്ചത്. കഴിഞ്ഞ 10 വർഷമായി ഇദ്ദേഹം സൗദി സർക്കാർ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നു. ഇപ്പോൾ 'വിഷൻ 2030' അമീർ സുൽത്താൻ സെന്‍ററിലെ സീനിയർ കൺസൾട്ടന്‍റാണ്.

Tags:    
News Summary - book release Dr. Jayachandran's

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.