ജിദ്ദ-ഹൈദരാബാദ് ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി: വിമാനം മുംബൈയിലിറക്കി

ജിദ്ദ/മുംബൈ: ജിദ്ദയിൽനിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ ‘മനുഷ്യ ബോംബ്’ ഭീഷണിയെ തുടർന്ന് വിമാനം മുംബൈയിലേക്ക് വഴിതിരിച്ചുവിട്ടു. ശനിയാഴ്ച പുലർച്ചെയാണ് ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവള അധികൃതർക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ‘ഇൻഡിഗോ 68 ഹൈദരാബാദിൽ ഇറങ്ങുന്നത് തടയുക’ എന്ന തലക്കെട്ടോടെയാണ് വിമാനത്താവളത്തിലെ കസ്റ്റമർ സപ്പോർട്ട് ഇ-മെയിലിൽ രാവിലെ 05.25ന് സന്ദേശം ലഭിച്ചത്.

ഭീഷണി ലഭിച്ചതിനെ തുടർന്ന് ബോംബ് ഭീഷണി വിലയിരുത്തൽ സമിതി രാവിലെ 05.39 മുതൽ 06.22 വരെ ഓൺലൈനായി യോഗം ചേർന്ന് ഇത് ഒരു നിർദിഷ്ട ഭീഷണിയായി പ്രഖ്യാപിച്ചു. ഭീഷണി കണക്കിലെടുത്ത്, വിമാനം ഏറ്റവും അടുത്തുള്ള വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിടാനും എയർ ട്രാഫിക് കൺട്രോൾ വഴി വിമാനത്തിന്റെ ക്യാപ്റ്റനെ വിവരമറിയിക്കാനും തീരുമാനിച്ചു. വിമാനം ഇറക്കേണ്ട വിമാനത്താവളം ക്യാപ്റ്റൻ സ്ഥിരീകരിക്കാനും ജി.എം.ആർ സെക്യൂരിറ്റി പോലീസ് കേസ് ഫയൽ ചെയ്യാനും സമിതി തീരുമാനിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Bomb threat on Jeddah-Hyderabad IndiGo flight: Flight lands in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.