അബ്ദുള്ള മൊയ്‌ദീൻ കുഞ്ഞി

നമസ്കാരത്തിനിടെ അൽഖോബാറിൽ മരിച്ച കർണാടക സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

അൽഖോബാർ: ഹൃദയാഘാതത്തെ തുടർന്ന് നമസ്കാരത്തിനിടെ മരിച്ച കർണാടക സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മംഗലാപുരം സ്വദേശി അബ്ദുള്ള മൊയ്‌ദീൻ കുഞ്ഞി (60) ആണ് അൽഖോബാറിൽ മരിച്ചത്. 

കാൽ നൂറ്റാണ്ടിലധികമായി അൽഖോബാറിൽ സ്വദേശിയുടെ വീട്ടിൽ സഹായതൊഴിലാളിയായി ജോലി ചെയ്തിരുന്ന ഇദ്ദേഹത്തെ നമസ്കാര സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് സ്‌പോൺസറുടെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് സുജൂദിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ആരോഗ്യപ്രവർത്തകരെത്തി നടത്തിയ പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു. ദമ്മാം വിമാനത്താവളത്തിൽ നിന്നും തിങ്കളാഴ്ച രാത്രി മംഗളൂരുവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സപ്രസ് വിമാനത്തിൽ ചൊവ്വാഴ്ച രാവിലെ മൃതദേഹം നാട്ടിലെത്തിച്ചു. ദമ്മാം റഹിമയിൽ ജോലിചെയ്യുന്ന ഇദ്ദേഹത്തിന്റെ രണ്ടു മക്കൾ മൃതദേഹത്തെ അനുഗമിച്ചിരുന്നു. നാട്ടിൽ ഭാര്യയും ഒരു മകളുമുണ്ട്.

മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുമായി കെ.എം.സി.സി അൽഖോബാർ വെൽഫെയർ വിഭാഗം നേതാക്കളായ ഇക്ബാൽ ആനമങ്ങാട്, ഹുസൈൻ ഹംസ നിലമ്പൂർ എന്നിവരുടെ നേതൃത്വത്തിലാണ് നിയമനടപടികൾ പൂർത്തിയാക്കിയത്.

Tags:    
News Summary - Body of Karnataka native who died in Al Khobar during prayers brought back home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.