ജിദ്ദ: ശാറ തൗബയിൽ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ച തിരൂർ വടക്കേ അങ്ങാടി സ്വദേശി പള്ളിപ്പറമ്പിൽ മുഹമ്മദ് ആഷിറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി.
ജിദ്ദ കിങ് അബ്ദുൽ അസീസ് ആശുപത്രി എംബാമിങ് സെൻററിൽ കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് ചെയർമാൻ മുഹമ്മദ്കുട്ടി പാണ്ടിക്കാടിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി ശറഫിയ മസ്ജിദ് സഊദിൽ വെച്ച് മയ്യിത്ത് നമസ്കാരവും നിർവഹിച്ച് തിങ്കളാഴ്ച അർധരാത്രിയോടെ ജിദ്ദ-കോഴിക്കോട് ഇൻഡിഗോ വിമാനത്തിൽ മൃതദേഹം നാട്ടിലേക്കയച്ചു.
ചൊവ്വാഴ്ച രാവിലെ കോഴിക്കോട് വിമാനത്താവളത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും ഏറ്റുവാങ്ങിയ മൃതദേഹം വീട്ടിലെ പൊതുദർശനത്തിന് ശേഷം ഉച്ചയോടെ വടക്കേ അങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.