കി​ങ് സ​ഊ​ദി മെ​ഡി​ക്ക​ൽ സി​റ്റി ആ​ശു​പ​ത്രി​യി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള സൗ​ദി ഘ​ട​ക​ത്തി​ന്റെ​യും പൊ​ന്നാ​നി പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ​യും പ്ര​വ​ർ​ത്ത​ക​ർ

ബ്ലഡ്‌ ഡോണേഴ്സ് കേരള റിയാദിൽ രക്തദാന ക്യാമ്പ് നടത്തി

റിയാദ്: ബ്ലഡ്‌ ഡോണേഴ്സ് കേരള (ബി.ഡി.കെ) സൗദി അറേബ്യയും പൊന്നാനി പ്രവാസി കൂട്ടായ്മയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രക്തദാന രംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായ ബി.ഡി.കെ മലപ്പുറം ഘടകത്തിന്റെയും പൊന്നാനി കൂട്ടായ്മയുടെയും ഭാരവാഹിയായ, അകാലത്തിൽ പൊലിഞ്ഞുപോയ മനാഫിന്റെ സ്മരാണാർഥമാണ് റിയാദ് കിങ് സഊദി മെഡിക്കൽ സിറ്റി (ശുമൈസി ആശുപത്രി) രക്തദാന ക്യാമ്പ് നടത്തിയത്. നൂറിലധികം പേർ പങ്കെടുത്ത രക്തദാന ക്യാമ്പ് ഡോ. കെ.വി. തമ്പി ഉദ്ഘാടനം ചെയ്തു. പൊന്നാനി കൂട്ടായ്മ മുൻ പ്രസിഡന്റ് കെ.എം. ഹനീഫ അധ്യക്ഷത വഹിച്ചു. ഫസൽ ചാലാട്, അബ്ദുൽ ഖാദർ, ഷെഫീഖ്, അഷ്കർ, നൗഫൽ, അമലേന്ദു, അബ്ദുൽ കരിം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ബ്ലഡ് ഡോണേഴ്സ് കേരള സൗദി പ്രസിഡന്റ് ഗഫൂർ കൊയിലാണ്ടി സ്വാഗതവും കെ.വി. ബാവ നന്ദിയും പറഞ്ഞു.

Tags:    
News Summary - Blood Donors Kerala conducted blood donation camp in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.