ര​ക്ത​ദാ​ന ക്യാ​മ്പ്

ജി​ദ്ദ: ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. കി​ങ്​ അ​ബ്്ദു​ൽ അ​സീ​സ് യൂ​നി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ലി​ലെ ബ്ല​ഡ് ബാ​ങ്ക് ഡ​യ​റ​ക്ട​ർ ഡോ. ​മാ​ഹ ബ​ദ​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് യൂ​നി​വേ​ഴ്സി​റ്റി​യി​ലെ പ്ര​ഫ​സ​റാ​യി​രു​ന്നു ഡോ. ​ഹു​സൈ​ൻ മ​ണി​യാ​ർ (ക​ർ​ണാ​ട​ക) ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ്ല​ഡ് ഡോ​ണേ​ഴ്സ് പാ​ർ​ക്ക് കി​ങ്​ അ​ബ്്ദു​ൽ അ​സീ​സ് യൂ​നി​വേ​ഴ്സി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്. ബ്ല​ഡ് ഡോ​ണേ​ഴ്സ് പാ​ർ​ക്ക് എ​ന്ന സം​വി​ധാ​ന​ത്തി​ലൂ​ടെ 2018 മു​ത​ൽ സ്ഥി​ര​മാ​യി ര​ക്ത​ദാ​നം ന​ട​ത്തു​ന്ന വ്യ​ക്തി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കു​ക​യും ഉ​പ​ഹാ​ര വി​ത​ര​ണ​വും ന​ട​ന്നു. മു​ഹ​മ്മ​ദ് ഷാ​ഹി​ദ് (ക​ർ​ണാ​ട​ക), ഗ്ലെ​ൻ ഗോ​മ​സ് (ത​മി​ഴ്നാ​ട്), ഡോ. ​അ​ഹ​മ്മ​ദ് ബാ​ഷ (ത​മി​ഴ്നാ​ട്), മു​സ്ത​ഫ ക​മാ​ൽ (ക​ർ​ണാ​ട​ക) എ​ന്നി​വ​ർ ഉ​പ​ഹാ​രം ഏ​റ്റു​വാ​ങ്ങി.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം സൗ​ദി നാ​ഷ​ന​ൽ പ്ര​സി​ഡ​ൻ​റ്​ അ​ഷ്‌​റ​ഫ് മൊ​റ​യൂ​ർ, ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ആ​ലി​ക്കോ​യ ചാ​ലി​യം, മി​ക്സ് അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ അ​ബ്്ദു​ൽ ഗ​നി മ​ല​പ്പു​റം, ബ്ല​ഡ് ഡോ​ണേ​ഴ്സ് പാ​ർ​ക്ക് ക​ൺ​വീ​ന​റും പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​റു​മാ​യ അ​ൽ അ​മാ​ൻ നാ​ഗ​ർ​കോ​വി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. രാ​വി​ലെ 10 മു​ത​ൽ മൂ​ന്നു​വ​രെ ന​ട​ന്ന ര​ക്ത​ദാ​ന ക്യാ​മ്പി​ൽ വി​വി​ധ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള നി​ര​വ​ധി​പേ​ർ ര​ക്തം ദാ​നം​ചെ​യ്തു. സോ​ഷ്യ​ൽ ഫോ​റം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മൊ​ഹി​യി​ദ്ദീ​ൻ ചെ​ന്നൈ, കോ​യി​സ്സ​ൻ ബീ​രാ​ൻ​കു​ട്ടി, ത​മീ​മു​ൽ അ​ൻ​സാ​രി, ആ​സി​ഫ് ഗ​ഞ്ചി​മൊ​ട്ട, ഷാ​ഹു​ൽ ഹ​മീ​ദ് എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.