നവോദയ വെളിച്ചം പരിപാടിയിൽ മോഹൻ വസുധ ഒ.എൻ.വി അനുസ്മരണപ്രഭാഷണം നടത്തുന്നു

നവോദയ 'വെളിച്ചം' വായനശാലയുടെ പുസ്തക ചർച്ച സംഘടിപ്പിച്ചു

ദമ്മാം: നവോദയ വെളിച്ചം വായനശാലയുടെ പ്രതിമാസ പുസ്തകവായനയുടെ ഭാഗമായി ലാജോ ജോസിന്റെ 'റൂത്തിന്റെ ലോകം', കെ.ആർ. മീരയുടെ 'കലാച്ചി' എന്നീ നോവലുകളെ ആസ്പദമാക്കി പുസ്തക ചർച്ച സംഘടിപ്പിച്ചു. ലതിക അങ്ങേപ്പാട്ട് 'റൂത്തിന്റെ ലോകം' എന്ന നോവലും മഞ്ജുഷ ലജിത് 'കലാച്ചി' എന്ന നോവലും ചടങ്ങിൽ പരിചയപ്പെടുത്തി.

അഡ്വ. ആർ. ഷഹിന മോഡറേറ്ററായ ചർച്ചയിൽ മോഹൻ വസുധ ഒ.എൻ.വി. അനുസ്മരണ പ്രഭാഷണം നടത്തി. ലോക കേരള സഭാംഗങ്ങളായ സുനിൽ മുഹമ്മദ്, ഡോ. രശ്മി ചന്ദ്രൻ, നവോദയ ജോയിന്റ് സെക്രട്ടറി വിദ്യാധരൻ കോയാടൻ, കേന്ദ്ര വൈസ് പ്രസിഡന്റും സാംസ്കാരിക കമ്മിറ്റി കൺവീനറുമായ ശ്രീജിത്ത് അമ്പാൻ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.

ഷിജു കലയപുരം, കേന്ദ്ര സാംസ്കാരിക കമ്മിറ്റി ജോയിന്റ് കൺവീനർ കുര്യാക്കോസ്, നവോദയ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ടി.എൻ. ഷബീർ, ബിമൽ പ്രകാശ്, കുടുംബ വേദി കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ജ്യോത്സന തുടങ്ങിയവരും പങ്കെടുത്തു. ചടങ്ങിൽ പുസ്തകങ്ങളെക്കുറിച്ച് നിരവധി പേർ അഭിപ്രായങ്ങൾ പങ്കുവെച്ചു. നവോദയ കേന്ദ്ര സാംസ്കാരിക വിഭാഗം ആക്ടിങ്​ ചെയർപേഴ്സൺ മാത്തുക്കുട്ടി പള്ളിപ്പാട് സ്വാഗതവും നവോദയ കേന്ദ്ര സാംസ്കാരിക കമ്മിറ്റി ജോയിൻറ്​ കൺവീനർ സാലു മാഷ് നന്ദിയും രേഖപ്പെടുത്തി.

Tags:    
News Summary - Navodaya 'Velichham' Library book discussion organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.