റിയാദ്: നിർമാണ രംഗത്തെ സൗദി അറേബ്യയിലെ ഏറ്റവും വലിയ പ്രദർശനമേളകളിലൊന്നായ ‘ബിഗ് 5 കൺസ്ട്രക്ട് സൗദി 2026’-ന് റിയാദിൽ തുടക്കം. റിയാദ് ഫ്രണ്ട് എക്സിബിഷൻ ആൻഡ് കോൺഫറൻസ് സെൻററിൽ ഈ മാസം 21 വരെ നടക്കുന്ന മെഗാ ഇവൻറിൽ തങ്ങളുടെ വിപുലമായ ഉൽപ്പന്ന ശേഖരവുമായി ആങ്കർ അലൈഡ് ഫാക്ടറിയും എത്തിയിട്ടുണ്ട്.
മേള നഗരിയിൽ രണ്ടാം നമ്പർ ഹാളിലെ 2A 149-ാം നമ്പർ പവലിയനിലാണ് ആങ്കർ അലൈഡിന്‍റെ സ്റ്റാൾ. വൈകുന്നേരം നാല് മുതൽ രാത്രി 10 വരെയാണ് സന്ദർശനസമയം. നിർമാണത്തിന് ഉപയോഗിക്കുന്ന കെമിക്കലുകളും നൂതന സാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളാണ് കമ്പനി അവതരിപ്പിക്കുന്നത്.
1995-ൽ ഷാർജയിൽ പ്രവർത്തനം ആരംഭിച്ച ആങ്കർ അലൈഡ് ഇന്ന് മിഡിൽ ഈസ്റ്റിലെ നിർമാണ കെമിക്കൽ നിർമാതാക്കളിൽ മുൻപന്തിയിലാണ്. സിലിക്കൺ - പി.യു സീലൻറുകൾ, പി.യു ഫോം, സ്പ്രേ പെയിൻറുകൾ, അഡീസീവ് ടേപ്പുകൾ, വാട്ടർപ്രൂഫിങ് കോട്ടിങുകൾ, എപ്പോക്സി റെസിൻ സിസ്റ്റങ്ങൾ തുടങ്ങി നിർമാണ മേഖലയ്ക്ക് ആവശ്യമായ എല്ലാ നൂതന പരിഹാരങ്ങളും കമ്പനി പ്രദർശനത്തിൽ അവതരിപ്പിക്കുന്നുണ്ട്.
സംവാദവും സഹായവും
പ്രദർശനത്തിൽ ആങ്കർ അലൈഡിന്‍റെ വിദഗ്ധർ തത്സമയ പ്രദർശനങ്ങളും കൺസൾട്ടേഷനുകളും നൽകുന്നുണ്ട്. വിവിധ പ്രോജക്റ്റുകളിൽ നേരിടുന്ന വെല്ലുവിളികൾക്കും സാങ്കേതിക സംശയങ്ങൾക്കും നേരിട്ട് മറുപടി ലഭിക്കാനുള്ള സൗകര്യം സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. ബിസിനസ് ഇടപാടുകൾക്കും പുതിയ പങ്കാളിത്തങ്ങൾക്കുമായി പ്രത്യേക ഇൻട്രാക്ഷൻ സോണും ഇവിടെയുണ്ട്.
നിലവിൽ ഇന്ത്യയുൾപ്പെടെ 84-ലധികം രാജ്യങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന ആങ്കർ അലൈഡിന് സൗദി അറേബ്യ, ഈജിപ്ത്, യുക്രെയ്ൻ, യു.എസ്.എ എന്നിവിടങ്ങളിൽ റീജനൽ ഓഫീസുകളുണ്ട്. സൗദി അറേബ്യയുടെ ‘വിഷൻ 2030’ ലക്ഷ്യങ്ങൾക്കനുസൃതമായി നിർമാണ മേഖലയിലെ മാറ്റങ്ങളെ പിന്തുണയ്ക്കുക എന്നതാണ് തങ്ങളുടെ പങ്കാളിത്തത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
ഹെവി കൺസ്ട്രക്ഷൻ, കോൺക്രീറ്റ്, എച്ച്.വി.എ.സി ആർ, അർബൻ ഡിസൈൻ തുടങ്ങി വിവിധ മേഖലകളെ ഏകോപിപ്പിക്കുന്ന ഈ പ്രദർശനം സൗദിയുടെ നിർമാണ വിപണിയുടെ ഭാവി നിർണയിക്കുന്നതിൽ നിർണയക പങ്കാണ് വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.