ജിദ്ദ വിമാനത്താവള മെഡിക്കൽ സംഘം നവജാതശിശുവിന് അടിയന്തര വൈദ്യസഹായം നൽകുന്നു

ബംഗ്ലാദേശി യുവതി സൗദി എയർലൈൻസ്​ വിമാനത്തിൽ പെൺകുഞ്ഞിന്​ ജന്മം നൽകി

ജിദ്ദ​: സൗദി അറേബ്യൻ എയർലൈൻസ്​ വിമാനത്തിൽ പെൺകുഞ്ഞിന്​ ജന്മം നൽകി ബംഗ്ലാദേശി യുവതി. തബൂക്കിൽനിന്ന്​ പുറപ്പെട്ട 1546-ാം നമ്പർ വിമാനത്തിലാണ് 30കാരി പ്രസവിച്ചത്​. ജിദ്ദ വിമാനത്താവളത്തിലെത്തിച്ച കുഞ്ഞിനും മാതാവിനും​ അധികൃതർ​ അടിയന്തര സഹായവും ശുശ്രൂഷയും നൽകി. യാത്രക്കാരിയായ യുവതി വിമാനത്തിൽ പ്രസവിച്ചതായി എയർ ട്രാഫിക് കൺട്രോൾ ടവറിൽ നിന്ന് വിവരം ലഭിച്ചയുടനെ തങ്ങൾ എല്ലാ തയ്യാറെടുപ്പും പൂർത്തിയാക്കുകയായിരുന്നു എന്ന്​ വിമാനത്താവള അധികൃതർ​ പറഞ്ഞു.

വിവരം ലഭിച്ച ഉടനെ വിമാനത്താവളത്തിലെ അടിയന്തര മെഡിക്കൽ വിഭാഗത്തോട്​ വേണ്ട മുൻകരുതൽ എടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. അടിയന്തര വൈദ്യസഹായം ഉറപ്പാക്കാനായി ഏറ്റവും അടുത്തുള്ള ഗേറ്റിനടുത്ത്​ വിമാനം പാർക്ക്​ ചെയ്യാൻ പൈലറ്റിന്​ നിർദേശം നൽകുകയും ചെയ്​തു. വൈദ്യസഹായത്തിന്​ യോഗ്യരായ സൗദി വനിതാ പാരാമെഡിക്കുകൾ ഉൾപ്പെടെയുള്ള ഒരു മെഡിക്കൽ സംഘത്തെ അതിവേഗം ഒരുക്കി.

പിന്നീട്​ യുവതിക്കും നവജാത ശിശുവിനും ആവശ്യമായ എല്ലാ അടിയന്തര സേവനങ്ങളും നൽകി. മാതാവിന്‍റെയും നവജാതശിശുവിന്‍റെയും ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ സംഘം ഉറപ്പുവരുത്തി. ശേഷം ആംബുലൻസിൽ കിങ്​ അബ്​ദുല്ല മെഡിക്കൽ കോംപ്ലക്സിലേക്ക് കൊണ്ടുപോയതായും വിമാനത്താവള അധികൃതർ​ പറഞ്ഞു.

Tags:    
News Summary - Bangladeshi woman gave birth to a baby girl on a Saudi Airlines flight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.