അൽഉല: സൗദി എയർ ബലൂൺ സ്പോർട്സ് ഫെഡറേഷൻ ആസ്ഥാനം അൽഉലയിൽ പ്രവർത്തനമാരംഭിച്ചു. സ്വയം പറക്കുന്നതും അല്ലാത്തതുമായ എല്ലാ എയർ ബലൂൺ സ്പോർട്സ് ഇനങ്ങളെയും പ്രോത്സാഹിപ്പിക്കാനും ഇതുമായി ബന്ധപ്പെട്ട് മത്സര, വിനോദ പരിപാടികൾ സംഘടിപ്പിക്കാനും ലക്ഷ്യമിട്ടാണ് ആസ്ഥാന മന്ദിരം പണിതത്. ഉദ്ഘാടന ചടങ്ങിെൻറ ഭാഗമായി അൽഉലായുടെ ആകാശത്ത് അന്താരാഷ്ട്ര പൈലറ്റുമാരുടെ നിയന്ത്രണത്തിൽ എയർ ബലൂണുകൾ പറന്നു. കഴിഞ്ഞ വർഷം ശൈത്യകാലത്ത് തന്നൂറാ ഉത്സവവേളയിൽ പ്രദേശത്ത് എയർബലൂൺ ഫെസ്റ്റിവൽ സംഘടിപ്പിച്ചിരുന്നു.
10 ദിവസം നീണ്ട ഫെസ്റ്റിവലിൽ ഏകദേശം 100 വ്യത്യസ്ത ഇനങ്ങളിലുള്ള എയർ ബലുണുകളാണ് പറത്തിയത്. ഇത് വിജയകരമായതിനെ തുടർന്നാണ് ഇപ്പോൾ ഇവിടം ഫെഡറേഷൻ ആസ്ഥാനം പണിയാൻ തെരഞ്ഞെടുത്തത്. അൽഉലായുടെ പ്രകൃതി രമണീയതക്ക് യോജിച്ച വിനോദമാണ് എയർ ബലൂൺ സ്പോർട്സ് എന്ന് ഫെഡറേഷൻ മേധാവി എൻജി. അംറു അൽമദനി പറഞ്ഞു. എയർ ബലൂൺ സ്പോർട്സിനെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം രാജ്യത്തെ മറ്റ് ഭാഗങ്ങളിലേക്ക് അത് പ്രചരിപ്പിക്കുന്നതിനും ഫെഡറേഷൻ പ്രാധാന്യം കൽപിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.