ബാഡ്മിൻറൺ ടൂർണമെൻറ്  

തബൂക്ക്: തബൂക്ക് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഒന്നാമത് ബാഡ്മിൻറൺ ടൂർണമ​​െൻറിൽ ഷംലാസ് ^ റിയാസ് പപ്പായി ടീം ജേതാക്കളായി.  ഫൈനൽ മത്സരത്തിൽ റിജേഷ് ^ അനസ് സഖ്യത്തെയാണ്​ തോൽപ്പിച്ചത്. തബൂക്ക് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ചെയർമാൻ സമദ് ആഞ്ഞിലങ്ങാടി മത്സരം ഉദ്ഘാടനം ചെയ്തു. ബഷീർ കൂട്ടായി, കെ.പി മുഹമ്മദ് കൊടുവള്ളി, സമദ് ആഞ്ഞിലങ്ങാടി, ജമാൽ കലഞ്ച, റസാഖ് വാഴക്കാട് എന്നിവർ അവാർഡുകൾ സമ്മാനിച്ചു. 


ടൂർണമ​​െൻറിലെ മികച്ച താരമായി ഷംലാസിനെ തെരഞ്ഞെടുത്തു. അദ്ദേഹത്തിനുള്ള എം.ജെ സേവ്യർ മൂഴിക്കാട് സ്മാരക ട്രോഫി ജോണി സേവ്യർ മൂഴിക്കാട് സമ്മാനിച്ചു. ടൂർണമ​​െൻറിൽ പങ്കെടുത്തവർക്കുള്ള മെഡലുകൾ ഖാദർ ഇരിട്ടി, റിയാസ് പപ്പായി, മുനീബ് ഓമാനൂർ, സക്കീർ മണ്ണാർമല, ഫൈസൽ തോളൂർ, മുനീർ ചേന്നര, അഖിൽ, ഹമീർബാബു, സുരേഷ് ബാബു എന്നിവർ സമ്മാനിച്ചു. ജോണി സേവ്യർ മൂഴിക്കാട് മത്സരങ്ങൾ നിയന്ത്രിച്ചു. കെ.എം.സി.സി വെൽഫെയർ വിഭാഗം ചെയർമാൻ സാലിഹ് പട്ടിക്കാട് അദ്ദേഹത്തിന്​  ഉപഹാരം നൽകി. സിറാജ് കാഞ്ഞിരമുക്ക്  നന്ദി പറഞ്ഞു.     

Tags:    
News Summary - badminton tournament- saudinews- saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.