കെ.എം.സി.സി കിഴക്കൻ പ്രവിശ്യ കമ്മിറ്റിയുടെ വാർത്തസമ്മേളനം
ദമ്മാം: ഏഴു വർഷം മുമ്പ് മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഘാതകന് നിരുപാധികം മാപ്പുനൽകി വധശിക്ഷയിൽനിന്നു രക്ഷപ്പെടുത്തിയ പാലക്കാട് ഒറ്റപ്പാലം സ്വദേശി ആയിഷക്ക് സൗദി കിഴക്കൻ പ്രവിശ്യ കെ.എം.സി.സി നിർമിച്ചുനൽകിയ വീടിെൻറ സമർപ്പണം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കടുത്ത ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന കുടുംബത്തെ കരകയറ്റുന്നതിനായി ഒമ്പതു വർഷം മുമ്പാണ് ആയിഷയുടെ മകൻ ആസിഫ് അൽഅഹ്സയിലെത്തുന്നത്. എന്നാൽ, പിന്നീട് ആ മാതാവിന് കേൾക്കേണ്ടിവന്നത് മകൻ ദാരുണമായി കൊല്ലപ്പെട്ട വാർത്തയായിരുന്നു. പെട്രോൾപമ്പിൽ ജോലി ചെയ്തിരുന്ന ആസിഫിെൻറ കൂടെ താമസിച്ചിരുന്ന സഹപ്രവർത്തകനായ യു.പി സ്വദേശി മഹ്റാം നാലു വർഷം മുമ്പ് ചെറിയ വാക്തർക്കത്തെ തുടർന്ന് ആസിഫിനെ കൊലപ്പെടുത്തുകയായിരുന്നു. ഒരു കൊച്ചു കൂരയും കുഞ്ഞുസ്വപ്നങ്ങളുമായി കഴിഞ്ഞിരുന്ന കുടുംബത്തിെൻറ ഏക അത്താണി നഷ്ടപ്പെട്ടതോടെ അശരണയായ ആയിശുമ്മ എന്തു ചെയ്യണമെന്നറിയാതെ വിറങ്ങലിച്ചുനിന്നു. അതിനിടെ മകനെ അവസാനമായി ഒരു നോക്ക് കാണാൻപോലും കഴിയാതെ ആസിഫിെൻറ പിതാവും മരിച്ചു. കൊലപാതകിക്ക് അൽഅഹ്സ ശരീഅത്ത് കോടതി വധശിക്ഷ വിധിച്ചു. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും മാനസികനില ശരിയല്ലാത്തതിനെ തുടർന്ന് മഹ്റാമിെൻറ വധശിക്ഷ നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. അതിനിടെ ജീവിക്കാൻപോലും വകയില്ലാത്ത കുടുംബത്തിെൻറ നിസ്സഹായാവസ്ഥ ബോധ്യമായ അൽഅഹ്സ കെ.എം.സി.സിയിലെ മുതിര്‍ന്ന ഭാരവാഹികളായ സി.എം. കുഞ്ഞിപ്പ ഹാജി, ഇബ്രാഹിം മുഹമ്മദ്, കുഞ്ഞാലസ്സന്‍ വേങ്ങര എന്നിവരാണ് വധശിക്ഷ ഒഴിവാക്കിത്തീർക്കുന്നതിനായി മുന്നിട്ടിറങ്ങിയത്.
ഉത്തർ പ്രദേശിലെ കുഗ്രാമത്തിൽ മഹ്റാമിെൻറ കുടുംബത്തെ സന്ദർശിച്ച കെ.എം.സി.സി പ്രവർത്തകർ ഇവരെ പിന്നീട് പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ എത്തിച്ചു. ഒപ്പം ആസിഫിെൻറ മാതാവിനെയും സഹോദരങ്ങളെയുംകൂടി പാണക്കാട് കൊടപ്പനക്കൽ തറവാട്ടിലേക്കെത്തിച്ചു. തെൻറ മകനേതായാലും നഷ്ടപ്പെട്ടു, പകരം മറ്റൊരു കുടുംബത്തിനെകൂടി അനാഥമാക്കിയിട്ട് ഇനി ഖബറിൽ കിടക്കുന്ന മകനെന്ത് നേടാൻ എന്ന സാദിഖലി ശിഹാബ് തങ്ങളുടെ സാന്ത്വനനിർദേശത്തിനു മുന്നിൽ ആ മാതൃഹൃദയം ഘാതകന് മാപ്പുനൽകാൻ തയാറാവുകയായിരുന്നു. അങ്ങനെ മഹ്റം എന്ന യു.പി സ്വദേശി വധശിക്ഷയിൽനിന്നൊഴിവായി. മുഴുവൻ പ്രവാസി ഇന്ത്യക്കാർക്കുതന്നെയും മാതൃകയായി മാറിയ ആയിഷ ബീവിയുടെ വര്‍ഷങ്ങളായി തുടരുന്ന വാടക വീട്ടിലെ താമസം സാദിഖലി ശിഹാബ് തങ്ങളുടെ ശ്രദ്ധയിൽ പെടുത്തിയതോടെയാണ് ഇവർക്കുള്ള ഭവനനിർമാണത്തിെൻറ ദൗത്യം കിഴക്കൻ പ്രവിശ്യ കെ.എം.സി.സി ഏറ്റെടുക്കുന്നതും വീട് നിർമാണം പൂർത്തിയാക്കിയതെന്നും ഭാരവാഹികൾ ദമ്മാമിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രസിഡൻറ് മുഹമ്മദ് കുട്ടി കോഡൂർ ചെയർമാനായും ട്രഷറർ സി.പി. ഷെരീഫ് ചോലമുക്ക് നിർമാണ കമ്മിറ്റി കൺവീനറായും കമ്മിറ്റി രൂപവത്കരിക്കുകയും ആ വീട് നിർമിക്കുന്നതിനാവശ്യമായ സ്ഥലം ആയിശ ഉമ്മയുടെ ആഗ്രഹപ്രകാരം അവരുടെ പ്രദേശത്തുതന്നെ കണ്ടെത്തുകയുമായിരുന്നു.
മുഹമ്മദ് ഇദ്രീസ് സ്വലാഹി, ടി.എം. ഹംസ തൃക്കടീരി എന്നിവരുടെ നേതൃത്വത്തില്‍ ഭവനനിർമാണം പൂര്‍ത്തീകരിച്ചു. ഈ മാസം ഒന്നിന് വൈകീട്ട് നാലിന് ഒറ്റപ്പാലം അമ്പലപ്പാറ പിലാത്തറയില്‍ നടന്ന ചടങ്ങിൽ സാദിഖലി ശിഹാബ് തങ്ങള്‍ താക്കോല്‍ കൈമാറുന്ന ചടങ്ങില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ, എൻ. ശംസുദ്ദീന്‍ എം.എല്‍.എ, സൗദി കെ.എം.സി.സി നാഷനല്‍ കമ്മിറ്റി പ്രസിഡൻറ് കെ.പി. മുഹമ്മദ് കുട്ടി, വര്‍ക്കിങ് പ്രസിഡൻറ് അഷ്റഫ് വേങ്ങാട്ട്, ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള, ട്രഷറര്‍ കുഞ്ഞുമോന് കാക്കിയ, കിഴക്കന്‍ പ്രവിശ്യ പ്രസിഡൻറ് മുഹമ്മദ് കുട്ടി കോഡൂര്‍, ട്രഷറര്‍ സി.പി. ശരീഫ് ചോലമുക്ക് എന്നിവര്‍ സംബന്ധിച്ചു. വാര്‍ത്തസമ്മേളനത്തില്‍ പ്രവിശ്യ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍, ഭാരവാഹികളായ അഷ്റഫ് ഗസാല്‍ അൽഅഹ്സ, മാമു നിസാര്‍ കോടമ്പുഴ, സിദ്ദീഖ് പാണ്ടികശാല, ഖാദര്‍ വാണിയമ്പലം, അബ്ദുല്‍ അസീസ് എരുവാട്ടി, സലീം അരീക്കാട്, സലീം പാണമ്പ്ര, ഹമീദ് വടകര, നൗഷാദ് തിരുവനന്തപുരം, പാലക്കാട് ജില്ല പ്രസിഡൻറ് ബഷീര്‍ ബാഖവി പറമ്പില്‍പീടിക എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.