സൗദി ലുലു ഹൈപർമാർക്കറ്റുകളിലെ ആസ്​ട്രേലിയൻ ഷോപ്പിങ്​ ഫെസ്​റ്റിവൽ ആസ്​ട്രേലിയൻ അംബാസഡർ പീറ്റർ ഡോയൽ ഉദ്​ഘാടനം ചെയ്യുന്നു

ലുലു ഹൈപർമാർക്കറ്റുകളിൽ ആസ്​ട്രേലിയൻ ഷോപ്പിങ്​ ഫെസ്​റ്റിവൽ

റിയാദ്​: സൗദി അറേബ്യയിലെ ലുലു ഹൈപർമാർക്കറ്റുകളിൽ ആസ്​ട്രേലിയൻ ഷോപ്പിങ്​ ഫെസ്​റ്റിവലിന്​ തുടക്കം. ഈ മാസം 24ന്​ ആരംഭിച്ച മേള 30 വരെ നീളും. സൗദിയിലെ ആസ്​ട്രേലിയൻ അംബാസഡർ പീറ്റർ ഡോയൽ ഫെസ്​റ്റിവൽ ഉദ്​ഘാടനം ചെയ്​തു. 

ആസ്​ട്രേലിയയിൽ നിന്നുള്ള പ്രശസ്​തമായ ബ്രാൻഡ്​ മാംസം, മറ്റ്​ ഭ​ക്ഷ്യോൽപന്നങ്ങൾ തുടങ്ങിയവ ഈ ​െഫസ്​റ്റിവൽ കാലയവളവിൽ വിലക്കിഴിവിൽ ഉപഭോക്താക്കൾക്ക്​ ലഭിക്കും. ആസ്​ട്രേലിയയിൽ നിന്നുള്ള ആറ്​ പുതിയ ഭക്ഷ്യ ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ മേളയിൽ ഉണ്ട്​. സൗദി അറേബ്യയിലേക്ക്​ മാംസം കയറ്റുമതി ചെയ്യുന്നതിൽ മുൻനിരയിലുള്ള രാജ്യമാണ്​ ആസ്​ട്രേലിയ.

ലുലു 128 ടൺ മാംസമാണ്​ ആസ്​ട്രേലിയയിൽ നിന്ന് കയറ്റുമതി ചെയ്​തത്​. അതുപോലെ പഴം പച്ചക്കറി വർഗങ്ങളുടെ വിസ്​മയിപ്പിക്കുന്ന വൈവിധ്യവും പാലും ചീസും ബട്ടറും പോലുള്ള ഉൽപന്നങ്ങളും മേളയിൽ ലഭ്യമാണ്​. ​വെജിറ്റബിൾ മിക്​സ്​, വിവിധ തരം ബെറി പഴങ്ങൾ, മാംസം കൊണ്ടുള്ള ലഘുഭക്ഷണം, തേൻ, കറുത്ത കസ്​കസ്​, വിവിധതരം ചോക്ലേറ്റ്​, ബേക്കറി വിഭവങ്ങൾ, ബിസ്​ക്കറ്റുകൾ തുടങ്ങിയ ആസ്​ട്രേലിയൻ ഉൽപന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരം തന്നെ മേളയിൽ എത്തിയിട്ടുണ്ട്​.

ആസ്‌ട്രേലിയൻ ഭക്ഷ്യ വ്യവസായം ദേശീയ പ്രതിശീർഷ വരുമാനത്തിലേക്ക്​ വലിയ സംഭാവന ചെയ്യുന്ന മേഖലയാണെന്നും സൗദി അറേബ്യയുമായി സവിശേഷമായ ബന്ധമാണ്​ ത​െൻറ രാജ്യത്തിനുള്ളതെന്നും ആസ്​ട്രേലിയൻ അംബാസഡർ പറഞ്ഞു. എല്ലാ രാജ്യാക്കരുമായ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താനുള്ള ഹൈപർമാർക്കറ്റി​െൻറ വിജയകരമായ ശ്രമങ്ങളുടെ ഭാഗമാണ്​ ആസ്​ട്രേലിയൻ വിപണന ഉത്സവമെന്ന്​ ലുലു സൗദി ഡയറക്​ടർ ഷെഹീം മുഹമ്മദ്​ അഭിപ്രായപ്പെട്ടു.

Tags:    
News Summary - australia week at lulu hypermarket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.