ഒലിവ് എണ്ണയുടെ ടിന്നുകളിൽ നിറച്ച്​ മയക്കുമരുന്ന്​ കടത്താനുള്ള ശ്രമം സൗദി കസ്​റ്റംസ്​ പരാജയപ്പെടുത്തിയപ്പോൾ

ഒലിവ് എണ്ണയുടെ ടിന്നുകളിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം തടഞ്ഞു

റിയാദ്​: ജോർഡൻ അതിർത്തി വഴി സൗദി അറേബ്യയിലേക്ക്​ ഒലിവ് എണ്ണയുടെ ടിന്നുകളിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. സൗദി വടക്കൻ അതിർത്തിയിലെ അല്‍ഹദീദ അതിര്‍ത്തി പോസ്​റ്റിൽവെച്ചാണ്​ കടത്ത്​ സംഘ​ത്തി​െൻറ ശ്രമത്തെ കസ്​റ്റംസ്​ അതോറിറ്റി വിഫലമാക്കിയത്​. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ഒലീവ് എണ്ണപ്പാട്ടകൾ നിറച്ചുവന്ന ലോറി തടഞ്ഞ്​ പരിശോധിച്ചപ്പോഴാണ്​ ടിന്നുകളിൽ ഒലീവ്​ എണ്ണയല്ലെന്നും ലഹരി ഗുളികകളാണെന്നും കണ്ടെത്തിയത്​.

58,721 ലഹരി ഗുളികകള്‍ അതോറിറ്റി പിടികൂടി. ​ലോറിയിൽ നിറയെ വലിയ എണ്ണ പാട്ടകളായിരുന്നു. സുരക്ഷാ സാങ്കേതികവിദ്യകളും പൊലീസ് നായ്ക്കളെയും ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പാട്ടകൾക്കുള്ളിൽ എണ്ണയല്ലെന്നും പകരം മയക്കുമരുന്ന് ഗുളികകളാണെന്നും കണ്ടെത്തുകയായിരുന്നു.

ഇത്തരം മയക്കുമരുന്ന് കടത്ത്​, മറ്റ്​ സാധനങ്ങളുടെ കള്ളക്കടത്ത് ശ്രമങ്ങളെ കുറിച്ച്​ 1910 എന്ന നമ്പറിലും വിദേശത്തുനിന്ന് 009661910 എന്ന നമ്പറിലും വിവരം നൽകണമെന്നും വിവരങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ പാരിതോഷികം നല്‍കുമെന്നും കസ്​റ്റംസ്​ അതോറിറ്റി പൊതുജനങ്ങളോട്​ അഭ്യർഥിച്ചു.


Tags:    
News Summary - Attempt to smuggle drugs in olive oil tins foiled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.