പ്രവാസം മതിയാക്കി മടങ്ങുന്ന രാഘവന് അസീർ പ്രവാസി
സംഘം യാത്രയയപ്പ് നൽകിയപ്പോൾ
അബഹ: 28 വർഷത്തെ പ്രവാസം മതിയാക്കി മടങ്ങുന്ന അബഹയിൽ ബലദിയയിൽ വെൽഡർ ആയി ജോലിചെയ്യുന്ന രാഘവന് അസീർ പ്രവാസി സംഘം യാത്രയയപ്പ് നൽകി. സംഘടന രക്ഷാധികാരി ബാബു പരപ്പനങ്ങാടിയും റിലീഫ് ചുമത വഹിക്കുന്ന കേന്ദ്ര കമ്മിറ്റി അംഗം സന്തോഷ് കൈരളിയും ചേർന്ന് രാഘവന് ഉപഹാരം നൽകി ആദരിച്ചു.
ഏരിയ പ്രസിഡന്റ് അനൂരൂപ് അധ്യക്ഷത വഹിച്ചു. കേന്ദ്ര എക്സി. അംഗം ഇബ്റാഹിം, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ശങ്കർ കാടാശ്ശേരി, രാജേഷ് പെരിന്തൽമണ്ണ, സജീവ് ദേവരാജൻ, അനിൽ അടൂർ, ജലീൽ, ഏരിയ കമ്മിറ്റി അംഗങ്ങളായ ബാജി ജോൺ, അശോകൻ കായംകുളം, വാഹിദ്, ബാലകൃഷ്ണൻ, നാഗപ്പൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ബിജു ആന്റണി സ്വാഗതവും ആക്ടിങ് സെക്രട്ടറി രാജൻ കായംകുളം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.