പ്രേമന്റെ കുടുംബത്തിനുള്ള സഹായം സുധീരൻ ചാവക്കാടിൽനിന്ന് ആക്ടിങ് ജനറൽ
സെക്രട്ടറി അബ്ദുൽ വഹാബ് കരുനാഗപ്പള്ളി ഏറ്റുവാങ്ങുന്നു
അബ്ഹ: ദഹ്റാൻ ജനൂബിൽ മരിച്ച തൃശൂർ മുല്ലശ്ശേരി സ്വദേശി പ്രേമന്റെ (51) കുടുംബത്തിന് അസീർ പ്രവാസി സംഘം അഞ്ച് ലക്ഷം രൂപ സഹായമായി നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
അസീർ പ്രവാസി സംഘം ദഹ്റാൻ സനായ്യ യൂനിറ്റ് അംഗമായിരുന്ന പ്രേമൻ അഞ്ച് മാസം മുമ്പായിരുന്നു ഹൃദയാഘാതം മൂലം മരിച്ചത്.19 വർഷമായി ദഹ്റാനിൽ വാഹന പെയിൻറിങ് ജോലി ചെയ്തു വരുകയായിരുന്ന പ്രേമന്റെ മൃതദേഹം നിയമ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ദഹ്റാൻ ജനൂബിൽ സംസ്കരിക്കുകയായിരുന്നു.
അസീർ പ്രവാസി സംഘം കേന്ദ്ര കമ്മിറ്റി ഓഫിസിൽ ചേർന്ന ചടങ്ങിൽ സറാത്ത ബൈദ ഏരിയ സെക്രട്ടറി സുധീരൻ ചാവക്കാടിൽനിന്ന് ആക്ടിങ് ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് കരുനാഗപ്പള്ളി തുക ഏറ്റുവാങ്ങി. അടുത്തയാഴ്ചയോടെ സംഖ്യ നാട്ടിലെത്തിച്ച് അസീർ പ്രവാസി സംഘം ജനറൽ സെക്രട്ടറി സുരേഷ് മാവേലിക്കരയുടെ നേതൃത്വത്തിൽ നാട്ടിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ പ്രേമന്റെ കുടുംബത്തിന് കൈമാറുമെന്ന് അസീർ പ്രവാസി സംഘം രക്ഷാധികാരി ബാബു പരപ്പനങ്ങാടി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.