റിയാദ്: സൗദി-ഇന്ത്യ ബിസിനസ് കൗൺസിലിൽ സംബന്ധിക്കാൻ വിദേശ കാര്യമന്ത്രി അരുൺ െജയ്റ്റിലി ഞായറാഴ്ച പുലർച്ചെ റിയാദിലെത്തി. രാവിലെ ഒമ്പത് മുതൽ 12.30 വരെ വാണിജ്യ മന്ത്രാലയത്തിൽ നടക്കുന്ന ഉന്നതതല യോഗത്തിന് ശേഷം ‘കൗൺസിൽ ഒാഫ് സൗദി ചേംബേഴ്സി’ൽ നടക്കുന്ന ബിസിനസ് കൗൺസിലിൽ ധനമന്ത്രി സംസാരിക്കും. സൗദി വാണിജ്യ^നിക്ഷേപകാര്യ മന്ത്രി േഡാ. മാജിദ് അൽ ഖസബിയും യോഗത്തിൽ സംബന്ധിക്കും. ശനിയാഴ്ച രാത്രി ഇന്ത്യൻ ഹൗസിൽ ധനകാര്യമന്ത്രിക്ക് അത്താഴവിരുന്നുമൊരുക്കിയിട്ടുണ്ട്. ഞായറാഴ്ചയും ഉന്നത തലയോഗം തുടരും. ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം സംയുക്തസമിതി യോഗങ്ങളിലും ഇരു മന്ത്രിമാരും സംസാരിക്കും. വിവിധ കരാറുകളിലും ഞായറാഴ്ച ഒപ്പുവെക്കും. വൈകുന്നേരം ധനമന്ത്രി ഇന്ത്യയിലേക്ക് തിരിക്കും. അരുൺ ജെയ്റ്റിലി ധനകാര്യ മന്ത്രിയായ ശേഷം ആദ്യമായാണ് സൗദിയിലെത്തുന്നത്. മുൻ ഇന്ത്യൻ ധനകാര്യമന്ത്രിമാർ സൗദി സന്ദർശിക്കുകയും വാണിജ്യ^നിക്ഷേപ കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി 2016ൽ സൗദി സന്ദർശനം നടത്തിയപ്പോൾ വാണിജ്യ നിക്ഷേപ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ധാരണയുണ്ടാക്കിയിരുന്നു എങ്കിലും നടപടികൾക്ക് വേഗം പോര എന്ന അഭിപ്രായം വ്യാപാര-വാണിജ്യമേഖലയിൽ നിന്ന് ഉയർന്നിരുന്നു.
ചരിത്രപരമായി ഇന്ത്യയും സൗദിയും തമ്മിലുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തേണ്ടതിെൻറ ആവശ്യകത ജനാദിരിയ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന ഇന്ത്യ-സൗദി സൗഹൃദ സെമിനറിൽ ചർച്ചയായി . ഇത്തവണ സൗദിയിലെ ദേശീയ പൈതൃേകാൽസവത്തിൽ അതിഥിരാജ്യമായ ഇന്ത്യയുടെ പ്രതിനിധിയായി എത്തിയ വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് ഉൗന്നിപ്പറഞ്ഞ വിഷയങ്ങളിലൊന്ന് സൗദി^ ഇന്ത്യ നിക്ഷേപ സൗഹൃദത്തെ കുറിച്ചായിരുന്നു. ഇന്ത്യ^സൗദി വ്യാപാര വ്യവസായ ബന്ധങ്ങൾക്ക് അനുകൂലമായ നിരവധി ഘടകങ്ങളുണ്ടെങ്കിലും പതുക്കയുള്ള വളർച്ചയാണ് ഇൗ മേഖലയിലെന്നും ഉഭയകക്ഷി ചർച്ചകൾ നടന്നെങ്കിൽ മാത്രമേ ഇതിനൊരു മാറ്റമുണ്ടാവുകയുള്ളൂ എന്നുമാണ് ജനാദ്രിയ സെമിനാറിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടിരുന്നത്. ഇരുരാജ്യങ്ങളിലേയും സംരംഭകർക്ക് നിക്ഷേപമിറക്കാൻ ധാരാളം സാധ്യതകളുണ്ടെന്നും എന്നാൽ ഇതൊന്നും ശരിയായ രീതിയിൽ വിനിയോഗിക്കപ്പെടുന്നില്ലെന്നുമാണ് അറബ് ചേംബറിേൻറയും ഗൾഫ് ചേംബറി േൻറയും ഭാരവാഹികൾ ചൂണ്ടിക്കാട്ടിയത്. യു.എ.ഇ പോലുള്ള രാജ്യങ്ങളിൽ ഇന്ത്യൻ വ്യവസായികൾക്ക് ലഭിക്കുന്ന രീതിയിലുള്ള സൗകര്യങ്ങൾ സൗദിയിലും ലഭ്യമായാൽ ഇന്ത്യയിൽ നിന്നുള്ള നിക്ഷേപകർ സൗദിയിലേക്ക് വരുമെന്നും സെമിനാറിൽ അഭിപ്രായമുയർന്നിരുന്നു. ജെയ്റ്റിലിയുടെ സൗദി സന്ദർശനം ഇന്ത്യ^സൗദി വാണിജ്യ,നിക്ഷേപമേഖലയിൽ പുതിയ ഉണർവ് ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.